പ്രതീക്ഷയുടെ പ്രത്യാശയുടെ പച്ചതുരുത്ത് ഇവിടെ നിലനിൽക്കാൻ തുടർഭരണം വന്നേ മതിയാവൂ:സംവിധായകൻ രഞ്ജിത്ത്

പ്രതീക്ഷയുടെ പ്രത്യാശയുടെ ഏക പച്ചത്തുരുത്തായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു .
അപചയത്തിന്റെ വികൃതമുഖം കേരളത്തിൽ ഇല്ലാതെ പോയത് നമ്മളെ നയിക്കാൻ ഒരു മുഖ്യമന്ത്രിയും ഒരു വലിയ മുന്നണിയും കൂടെ നിന്നതു കൊണ്ടാണ് എന്ന് സംവിധായകൻ രഞ്ജിത്ത്

കൊറോണയെ തുരത്താൻ പാത്രം മുട്ടി ശബ്ദം ഉണ്ടാക്കിയാൽ മതി എന്ന് ഏതോ ഒരു പണ്ഡിതൻ പറയുകയും അത് വിശ്വസിച്ച് കുറെയേറെ ആളുകൾ തെരുവിലിറങ്ങി പാത്രം മുട്ടുകയും ചെയ്തു. പാത്രം മുട്ടുന്ന കാലത്ത് ഇവിടെ നിതാന്ത ജാഗ്രതയോടെ ഒരു സർക്കാർ പ്രവർത്തിച്ചു. 2016ഇൽ പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി അധികാരത്തിലെത്തിയ നേരം തൊട്ട് മറ്റു നിലവിളികൾക്കെല്ലാം ഉയരെ കേരളം കേട്ടത് ഒരു കാര്യം മാത്രമാണ് തുടർഭരണം എന്ന വാക്കാണ്.

എന്തിനാണ് തുടർഭരണം .നമ്മൾ പലതും തുടങ്ങിയിട്ടേയുള്ളൂ .പൂർത്തിയാക്കാൻ ഇനിയുമേറെയുണ്ട് .ഈ കഴിഞ്ഞുപോയ വർഷങ്ങളിൽ കരുതലോടെ ജനങ്ങളെ ചേർത്ത് നിർത്തിയ സർക്കാരിന് കരുതലോട് കൂടെ തന്നെ വോട്ടവകാശം വിനിയോഗിക്കാൻ കേരളം ഒന്നടങ്കം തയ്യാറാക്കുക തന്നെ വേണം.

പ്രതീക്ഷയുടെ പ്രത്യാശയുടെ ഏക പച്ചത്തുരുത്തായി നമ്മുടെ സംസ്ഥാനം മാറിയിരിക്കുന്നു ഈ മഹാരാജ്യം പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് വന്നിട്ടുള്ള അപചയത്തിന്റെ വികൃതമുഖം കേരളത്തിൽ ഇല്ലാതെ പോയത് നമ്മളെ നയിക്കാൻ ഒരു മുഖ്യമന്ത്രിയും ഒരു വലിയ മുന്നണിയും അതിന് പ്രവർത്തകരും ഉണ്ടായിരുന്നു എന്നുള്ളതാണ് അതുകൊണ്ടുതന്നെ പച്ചതുരുത്ത് ഇവിടെ നിലനിൽക്കാൻ തുടർഭരണം വന്നേ മതിയാവൂ

ധര്‍മടത്ത് നടന്ന വിജയം എന്ന കലാ സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സംവിധായകൻ രഞ്ജിത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News