തിരൂർ ‌കൂട്ടായിയിൽ എൽഡിഎഫ് റാലിക്കു നേരെ ലീഗ് അക്രമം, കാർ തകർത്തു

കൂട്ടായിയിൽ എൽഡിഎഫ് പ്രചരണ റാലിക്കു നേരെ ലീഗ് അക്രമം, കാർ തകർത്തു. ഒരാൾക്ക് പരുക്ക്. തവനൂർ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി കെ ടി ജലീലിൻ്റെ പ്രചരണാർത്ഥം ചലച്ചിത്ര താരം ഇർഷാദിൻ്റെ നേതൃത്വത്തിൽ തീരദേശത്ത് സംഘടിപ്പിച്ച റെഡ് റാലിക്കു നേരെയാണ് ലീഗ് ക്രിമിനലുകൾ അക്രമം നടത്തിയത്.ശനിയാഴ്ച രാത്രി 8 30 ഓടെയാണ് സംഭവം.

റാലിയുടെ പുറകിൽ സഞ്ചരിക്കുകയായിരുന്ന കാറിന് നേരെ ലീഗ് ക്രിമിനൽ മൂസാൻ്റ് പുരക്കൽ മനാഫിൻ്റെ നേതൃത്വത്തിൽ അക്രമം നടത്തുകയും
കാർ തകർക്കുകയും ചെയ്‌തു. തുടർന്ന് ക്രിമിനൽ സംഘം കോത പറമ്പിലെ തെരെഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അടിച്ചു തകർക്കുകയും നിരവധി പ്രചരണ ബോർഡുകൾ നശിപ്പിക്കുകയും ചെയ്‌തു. അക്രമത്തിൽ പരുക്കേറ്റ സി പി ഐ എം പ്രവർത്തകൻ പുതിയ വീട്ടിൽ ഇസ്‌മായിലിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ ലീഗ് ക്രിമിനലുകൾ യുഡിഎഫ് പ്രചരണ വാഹനം സ്വയം തകർത്ത് എൽഡിഎഫുകാർ ആക്രമിച്ചതായി പ്രചരണം നടത്തി. യു ഡി ഫ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണമെന്ന് കള്ള പ്രചരണം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു.

എൽ ഡി എഫ് റാലിക്കു നേരെയുണ്ടായ ആക്രമണത്തിൽ ലീഗ് പ്രവർത്തകരായ മൂസാൻറെ പുരക്കൽ മനാഫ്, കുഞ്ഞിമാടത്ത് മുബാറക്ക്, മൂസാന്റെ പുരക്കൽ അറഫാത്ത്, പാക്കറകത്ത് അമീർ, പട്ടത്ത് ഇസ്മായിൽ, കുപ്പന്റെ പുരക്കൽ അഫ്‌സാർ എന്നിവർക്കെതിരെ തിരൂർ പോലീസ് കേസെടുത്തു.

എൽഡിഎഫ് പ്രചരണ റാലിയിൽ അതിക്രമിച്ച് കയറി കാർ തകർക്കുകയും പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്ത ലീഗ് ക്രിമിനലുകളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് എൽഡിഎഫ് തവനൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തോൽവി മുൻകൂട്ടി കണ്ട് തിരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനാണ് ലീഗ്-കോൺഗ്രസ് പ്രവർത്തകർ ശ്രമിക്കുന്നത്. ഇതിൻ്റെ ഭാഗമായാണ് എൽഡിഎഫ് പ്രവർത്തകരുടെ വാഹനം തകർക്കുകയും തുടർന്ന് സ്വയം യുഡിഎഫ് പ്രചരണ വാഹനം തകർത്ത് എൽഡിഎഫ് പ്രവർത്തകരാണെന്ന് കള്ള പ്രചരണം നടത്തുന്നതും. ഇതിനെതിരെ നാട്ടുകാർ ജാഗ്രത പുലർത്തണമെന്നും എൽഡിഎഫ് കമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News