തമിഴ്‌നാട്ടിലെ മുതിർന്ന ട്രേഡ്‌ യൂണിയൻ നേതാവ്‌ ടി എൻ നമ്പിരാജ്‌ നിര്യാതനായി

മുതിർന്ന ട്രേഡ്‌ യൂണിയൻ നേതാവ്‌ ടി എൻ നമ്പിരാജ്‌ നിര്യാതനായി. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്‌ ചികിത്സയിലിരിക്കെ ചെന്നൈയിലായിരുന്നു അന്ത്യം. 75 വയസ്സായിരുന്നു.

സിപിഐ എം നോർത്ത്‌ ചെന്നൈ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം, സിഐടിയു നോർത്ത്‌‌ ചെന്നൈ ജില്ലാ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. വിവിധ ഭാഷകളിൽ വൈദഗ്‌ധ്യമുണ്ടായിരുന്നു. ടിവിഎസ്‌ കമ്പനിയിലെ ജോലി രാജിവച്ചാണ്‌ അദ്ദേഹം 1966ൽ മുഴുവൻസമയ സിപിഐ എം പ്രവർത്തകനായത്‌. തുറമുഖം, വിംകോ, അശോക്‌ ലെയ്‌ലാൻഡ്‌, എംആർഎഫ്‌, എൻഫീൽഡ്‌ ഉൾപ്പെടെയുള്ളിടങ്ങളിൽ യൂണിയൻ പ്രവർത്തനത്തിന്‌ നേതൃത്വം നൽകി. നിരവധി തൊഴിലാളി പോരാട്ടങ്ങൾക്ക്‌ നേതൃത്വം നൽകി.

അവിവാഹിതനാണ്‌. പാണ്ഡി ബസാറിലെ സഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന്‌ വച്ച മൃതദേഹത്തിൽ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എ സുന്ദരരാജൻ ഉൾപ്പെടെയുള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു. തുടർന്ന്‌ ബസന്ത്‌ നഗർ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ നിര്യാണം പാർടിക്കും ട്രേഡ്‌ യൂണിയൻ രംഗത്തിനും വലിയ നഷ്ടമാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News