വന്‍ വിജയമായ് ‘വിജയം’ കലാസന്ധ്യയ്ക്ക് ധര്‍മ്മടം സാക്ഷ്യം വഹിച്ചു

നവ കേരള നിർമ്മിതിക്കായി തുടർ ഭരണം ആശംസിച്ച് ഇടത് പക്ഷത്തോടൊപ്പം അണിനിരന്ന് സാംസ്കാരിക കേരളം.’വിജയം’ എന്ന പേരിൽ മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്ത് നടന്ന പരിപാടിയിൽ കലാ സാംസ്കാരിക സിനിമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.ചടങ്ങിൻ്റെ ആദരം ഏറ്റു വാങ്ങിയ മുഖ്യമന്ത്രി നാടിൻ്റെ ഒത്തൊരുമയോടെ വിജയമാണ് കേരളത്തിൻ്റെ മുന്നേറ്റമെന്ന് വ്യക്തമാക്കി.
…………..
തിരഞ്ഞെടുപ്പ് ആവേശത്തിനിടെ ആഘോഷരാവിനാണ് ധർമ്മടം സാക്ഷ്യം വഹിച്ചത്.നവകേരള നിർമ്മിതിയുടെ വിജയതുടർച്ചയ്ക്കായി ഇടത് പക്ഷത്തിനൊപ്പം എന്ന എന്ന സന്ദേശവുമായി നടന്ന കലാസന്ധ്യ നാടിൻ്റെ ഉത്സവമായി.മലയാള കഥയുടെ കുലപതി ടി പത്മനാഭൻ, സിനിമാ താരങ്ങായ സുഹാസിനി, ഇന്നസെൻ്റ്, നവ്യ നായർ, സംവിധായകൻ രഞ്ജിത്ത്, സംഗീതജ്ഞൻ ടി എം കൃഷ്ണ,ഗായിക സിതാര കൃഷണ കുമാർ തുടങ്ങിയവർ മുഖ്യമന്ത്രി പിണറായി വിജയനും എൽ ഡി എഫിനും വിജയാശംസകളുമായി വേദിയിലെത്തി.മുഖ്യമന്ത്രി വേദിയിലേക്ക് എത്തിയപ്പോൾ സദസ്സ് ഇളകി മറിഞ്ഞു.സാംസ്കാരിക ലോകത്തിൻ്റെ ആദരം ഏറ്റുവാങ്ങിയ മുഖ്യമന്ത്രി നാടിൻ്റെ കൂട്ടായ്മയാണ് കേരളത്തിൻ്റെ മുന്നേറ്റത്തിന് പിന്നിലെന്ന് വ്യക്തമാക്കി.

സിനിമാ സംഗീത നൃത്ത രംഗത്തെ പ്രമുഖർ അണിനിരന്ന കലാപരിപാടികൾ ആരവങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്.

സദസ്സിന് ആവേശം പകർന്ന് ആരോഗ്യമന്ത്രിയും മട്ടന്നൂർ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ ടീച്ചറും വേദിയിൽ എത്തി. വൻ ജനാവലിയാണ് കലാസന്ധ്യ ആസ്വദിക്കാനായി ധർമടത്തെ അബു ചാത്തുകുട്ടി സ്മാരക സ്റ്റേഡിയത്തിലേക്ക് ഒഴുകി എത്തിയത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here