മഹാരാഷ്ട്ര അതീവ ഗുരുതരാവസ്ഥയിൽ; പുതിയ കേസുകൾ അര ലക്ഷത്തോളം ; മുംബൈയിൽ 9,000 കടന്നു

മഹാരാഷ്ട്രയിലെ കോവിഡ് -19 സ്ഥിതി ഓരോ ദിവസവും വഷളായിക്കൊണ്ടിരിക്കയാണ്. ശനിയാഴ്ച സംസ്ഥാനത്ത് 49,447 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. കൊറോണ വൈറസ് കഴിഞ്ഞ വർഷം ആരംഭിച്ചതിന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഏകദിന കണക്കാണിത്. ഒരു ദിവസം മുമ്പ് മഹാരാഷ്ട്രയിൽ 47,827 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.

277 മരണങ്ങൾ കൂടി സംസ്ഥാനം റിപ്പോർട്ട് ചെയ്തു. നിലവിൽ 4,01,172 പേരാണ് ചികിത്സയിൽ കഴിയുന്നത്.

മുംബൈയിൽ 9,090 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനത്ത് മൊത്തം കേസുകളുടെ എണ്ണം 4,41,282 ആയി ഉയർന്നുവെന്ന് നഗരസഭ അറിയിച്ചു. നഗരത്തിലെ ഇരട്ടിപ്പിക്കൽ നിരക്ക് 44 ദിവസമായി കുറഞ്ഞു .

27 രോഗികൾ കൂടി മരണമടഞ്ഞപ്പോൾ മരണസംഖ്യ 11,751 ആയി ഉയർന്നതായി ആരോഗ്യ ബുള്ളറ്റിൻ പറയുന്നു. മാർച്ച് 23 മുതൽ നഗരത്തിൽ 151 പേരാണ് മരണപ്പെട്ടത്.

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ (ബിഎംസി) കണക്കനുസരിച്ച് 2020 ഡിസംബർ ആരംഭത്തിൽ ഏറ്റവും ഉയർന്ന മരണമാണ് ഇന്ന് രേഖപ്പെടുത്തിയത്.

മുംബൈയിൽ 62,187 പേരാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ 5,322 പേർ സുഖം പ്രാപിച്ചു.

കേസുകളുടെ കുതിച്ചുചാട്ടത്തിനിടയിൽ, ബി‌എം‌സി ഇതുവരെ 681 കെട്ടിടങ്ങൾ മുദ്ര ചെയ്തു. ഒരു സമുച്ചയത്തിൽ അഞ്ചോ അതിലധികമോ കേസുകൾ റിപ്പോർട്ട് ചെയ്ത കെട്ടിടങ്ങളാണ് സീൽ ചെയ്തിരിക്കുന്നത്.

കോവിഡ്ആ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ ശിക്ഷാ നടപടികളാണ് നഗരസഭ എടുത്തുകൊണ്ടിരിക്കുന്നത്. 2021 ഏപ്രിൽ 2 വരെ മുംബൈയിലെ പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്ത പൗരന്മാരിൽ നിന്ന് 49 കോടിയിലധികം രൂപയാണ് പിഴയായി ഈടാക്കിയിട്ടുള്ളതെന്ന് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News