നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ലെന്ന് തന്നെയാണ് അങ്ങനെ തന്നെ മനസിലാക്കിയാൽ മതി:മുഖ്യമന്ത്രി

കേരളത്തിൽ  പൗരത്വനിയമഭേദഗതി നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി.നമ്മുടെ രാജ്യത്തെ ആഭ്യന്തര മന്ത്രിയും മറ്റു ചിലരും പരസ്യമായി പറഞ്ഞു ഞങ്ങൾ ഈ പദ്ധതി നടപ്പാക്കുമെന്ന് .അപ്പോഴും ആവർത്തിച്ച് കേരളസർക്കാർ പറഞ്ഞു അത് ഈ നാട്ടിൽ നടക്കില്ല.നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ലെന്ന് തന്നെയാണ് അങ്ങനെ തന്നെ മനസിലാക്കിയാൽ മതി.വർഗീയശക്തികൾക്ക്  അഴിഞ്ഞാടാനുള്ള മണ്ണായി കേരളത്തെ വിട്ടുകൊടുക്കാനാകില്ല  എന്നും മുഖ്യമന്ത്രി 

മുഖ്യമന്ത്രിയുടെ വാക്കുകൾ

രാജ്യത്തെ ജനങ്ങളിൽ ഒരു വിഭാഗത്തെ വലിയതോതിൽ ആശങ്കയിൽ ആഴ്ത്തിയ ഒന്നാണ് രാജ്യത്തിൻറെ പൗരത്വ പ്രശ്നവും പൗരത്വനിയമഭേദഗതിയും . ആ ഘട്ടത്തിൽ നമ്മുടെ രാജ്യത്ത് ഇടതുപക്ഷം ശക്തമായ നിലപാട് അതിനെതിരെ സ്വീകരിച്ചു കേരളത്തിൽ എൽഡിഎഫും എൽഡിഎഫ് ഗവൺമെന്റും അതിനെതിരെ ഉറച്ച നിലപാടാണ് സ്വീകരിച്ചത് .

അതിൻറെ ഭാഗമായി തന്നെ കേരളത്തിൽ ഈ പറയുന്ന പൗരത്വനിയമഭേദഗതി നടപ്പാക്കില്ല എന്ന് കേരള സർക്കാർ പ്രഖ്യാപിച്ചു ആ പ്രഖ്യാപനം വന്നപ്പോൾ കേന്ദ്രം ചോദിച്ചു ഒരു നിയമം വന്നാൽ എങ്ങിനെയാണ് നടപ്പാക്കാതിരിക്കുക. അതിനു പറഞ്ഞ മറുപടി നടപ്പാക്കില്ലെന്ന് പറഞ്ഞാൽ നടപ്പാക്കില്ലെന്ന് തന്നെയാണ് അങ്ങനെ തന്നെ മനസിലാക്കിയാൽ മതി . എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എല്ലാറ്റിനും മേലെ ഭരണഘടനയാണ് .ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായി ഒരു നിയമവും നിർമ്മിക്കാൻ പറ്റില്ല .

നമ്മുടെ സമൂഹത്തിലെ ചെറിയൊരു വിഭാഗത്തിന് മാത്ര ബാധിക്കുന്ന ഒരു കാര്യമാണ് എന്ന് ചിലപ്പോൾ ഭൂരിപക്ഷത്തിൽ ഉള്ളവർ ചിന്തിച്ചേക്കാം. ഇങ്ങനെ ചിന്തിച്ചാൽ ഒരു കൂട്ടരുടെ അനുഭവമെന്ന് ലോകത്തിനുമുന്നിൽ ഉണ്ട്.ഇന്ന് ന്യൂനപക്ഷത്തിനെതിരെ തിരിഞ്ഞവര്‍ നാളെ ഭൂരിപക്ഷത്തിന് നേരെ തിരിയുമെന്ന് ഉറപ്പാണ്.മ്യാന്‍മറില്‍ നിന്നും റോഹിങ്ക്യകളെ പുറത്താക്കിയവര്‍ ഇപ്പോള്‍ ഭൂരിപക്ഷത്തിന് നേരെയാണ്. 

നമ്മുടെ രാജ്യത്തെ ആഭ്യന്തര മന്ത്രിയും മറ്റു ചിലരും പരസ്യമായി പറഞ്ഞു ഞങ്ങൾ ഈ പദ്ധതി നടപ്പാക്കുമെന്ന് .അപ്പോഴും ആവർത്തിച്ച് കേരളസർക്കാർ പറഞ്ഞു അത് ഈ നാട്ടിൽ നടക്കില്ല.വർഗീയശക്തികൾക്ക് അഴിഞ്ഞാടാൻ ഉള്ള അഴിഞ്ഞാടാനുള്ള മണ്ണായി കേരളത്തെ വിട്ടുകൊടുക്കാനാകില്ല .തൽക്കാലം കുറച്ച് വോട്ട് കിട്ടുന്നതല്ല അതിൻറെ ഭാഗമായി ഒന്നോരണ്ടോ സീറ്റ് കിട്ടുന്നതിന്നുമല്ല പ്രാധാന്യം കൊടുക്കേണ്ടത്ഈ. നാടിനെ കുഴിതോണ്ടുന്ന അത്തരം ആപൽക്കരമായ നീക്കങ്ങൾ  ആത്മഹത്യാപരമാണ്.

മതനിരപേക്ഷത സംരക്ഷിക്കാൻ നമുക്കാവണം ഇതേവരെ നമുക്ക് സംരക്ഷിക്കാൻ ആയിട്ടുണ്ട് ഈ കഴിഞ്ഞ അഞ്ചുവർഷക്കാലം രാജ്യമാകെ എടുത്താൽ ഒരു വർഗീയ സംഘർഷവും ഇല്ലാത്ത ഒരു നാട് എന്ന് കേരളത്തെ എല്ലാരും വാഴ്ത്തുന്നുണ്ട് .അത് നമുക്ക് നിലനിർത്താൻ ആകണം അതിനായി നമുക്ക് എല്ലാവർക്കും ഒന്നിച്ചു പ്രവർത്തിക്കാം

ധര്‍മടത്ത് നടക്കുന്ന മെഗാ ഇവന്‍റ് ആയ വിജയം കലാസന്ധ്യയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News