ഹിന്ദിയില്‍ മാസ്റ്ററാവുന്നത് സല്‍മാന്‍ ഖാന്‍?; റിമേക്ക് ചര്‍ച്ച തുടരുന്നു

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്ററിന്റെ ഹിന്ദി റിമേക്ക് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ തന്നെ തെലുങ്കു, ഹിന്ദി റിമേക്കുകളുടെ ചര്‍ച്ചകള്‍ നടന്നിരുന്നു. കബീര്‍ സിങ്ങിന്റെ നിര്‍മ്മാതാവായ മുറാദ് ഖേദാനിയാണ് മാസ്റ്ററിന്റെ റിമേക്ക് റൈറ്റ്‌സ് വാങ്ങിയിരിക്കുന്നത്. ഹിന്ദി ബിഗ്‌ബോസ് നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈന്‍ ചിത്രത്തിന്റെ സഹ സംവിധായകരായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ബോളിവുഡ് താരം സല്‍മാന്‍ ഖാനായിരിക്കും ചിത്രത്തില്‍ വിജയ് ചെയ്ത റോള്‍ ചെയ്യുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ജനുവരി 13നാണ് വിജയ് ചിത്രം മാസ്റ്റര്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ജനുവരി 29ന് ചിത്രത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിങ്ങും ആരംഭിച്ചു. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്‌സ് സ്വന്തമാക്കിയിരിക്കുന്നത്.

വിജയിയും വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണ് മാസ്റ്റര്‍. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. മാസ്റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് അനിരുദ്ധ് രവിചന്ദരാണ് സംഗീത നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ളും, പശ്ചാത്തല സംഗീതവും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മാസ്റ്ററിനെ മാസാക്കുന്നതില്‍ പശ്ചാത്തല സംഗീതവും വലിയ പങ്കു വഹിച്ചിട്ടുണ്ട്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ എഡിറ്റര്‍ ഫിലോമിന്‍ രാജാണ്.

ലോകേഷ് ചിത്രമായ കൈതിയിലൂടെ ശ്രദ്ധേയനായ അര്‍ജുന്‍ ദാസും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. അങ്കമാലി ഡയറീസ് ഫെയിം ആന്റണി വര്‍ഗ്ഗീസ് ചെയ്യേണ്ടിയിരുന്ന വേഷം തിരക്കുകള്‍ മൂലം അര്‍ജുനിലേക്ക് എത്തിചേരുകയായിരുന്നു. മാളവിക മോഹനാണ് ചിത്രത്തില്‍ വിജയ്യുടെ നായിക.

അതേസമയം രാധെയാണ് റിലീസ് ചെയ്യാനിരിക്കുന്ന സല്‍മാന്‍ ചിത്രം. നിലവില്‍ ടൈഗര്‍ 3യുടെ ചിത്രീകരണത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. ചിത്രത്തിന്റെ വിദേശ ഷെഡ്യൂള്‍ ജൂണ്‍ മാസത്തേക്കാണ് മാറ്റി വെച്ചിരിക്കുന്നത്. എന്നാല്‍ അത് കൊവിഡി സാഹചര്യം അനുസരിച്ചെ പൂര്‍ത്തിയാക്കാന്‍ സാധിക്കു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News