‘മാമല നാടെ, വളരുക നീ വേഗം’ ആറുപതിറ്റാണ്ടുമുമ്പ് അവതരിപ്പിച്ച ഇടതുമംഗളഗാനം പുനരവതരിപ്പിച്ചു

ആറു പതിറ്റാണ്ടു മുമ്പ് അവതരിപ്പിച്ച ഇടതു മംഗള ഗാനം ഈ തിരഞ്ഞെടുപ്പിനായി പുനരാവിഷ്കരിക്കുന്നു. സുമങ്ങൾ അണിയും മാമല നാടേ, വളരുക നീ വേഗം” എന്ന ഗാനമാണ് പുനരവതരിപ്പിക്കുന്നത്.

63 വർഷങ്ങൾക്കു മുമ്പ്, 1958ൽ ഒ.വി.അബ്ദുല്ല രചിച്ച് ടി.സി.ഉമ്മർ മാളിയേക്കൽ ഈണം നൽകിയ ഇടതു കാഹള ഗാനമാണ് പുനരവതരിപ്പിച്ചിച്ചത്. കേരളത്തിലെ ആദ്യ ഗവണ്മെന്റായ ഇ.എം.എസ് മന്ത്രിസഭയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് തലശ്ശേരി സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന ആഘോഷ പരിപാടിയിൽ അന്നത്തെ മുഖ്യ മന്ത്രി ഇ.എം.എസും, സ.എ.കെ.ജിയും അടക്കം നിരവധി നേതാക്കളുടെ സാന്നിധ്യത്തിൽ ആണ് ഈ ഗാനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.

അറുപത്തിമൂന്നു വർഷങ്ങൾക്ക് ശേഷം ഈ ഗാനം വീണ്ടും ജനങ്ങളിലേക്ക് എത്തിക്കുമ്പോഴും പ്രസക്തി ഏറുകയാണ്. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകരായ സിതാര കൃഷ്ണകുമാർ, മിഥുൻ ജയരാജ് എന്നിവർ പാടിയ ഈ ഗാനം കണ്ണൂരിലെ പ്രമുഖ കുടുംബമായ ഒലിയത് വാഴയിലെ കുടുംബാംഗവും പ്രമുഖ അഭിഭാഷകനുമായ അഡ്വ. മുസ്തഫ സഫീർ ഓ. വി യാണ് പുനരാവിഷ്കരിക്കുന്നതിനു നേതൃത്വം നൽകിയത്.

1950-56 ൽ കമ്മ്യൂണിസ്റ്റ് ആശയങ്ങളാൽ ആകൃഷ്ടരായ തലശ്ശേരിയിലെ പ്രമുഖ മുസ്ലിം തറവാടുകളിലെ യുവാക്കൾ ഒത്തു ചേര്‍ന്ന് ഒട്ടേറെ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇടതുപക്ഷ ആഭിമുഖ്യമുള്ള, കമ്മ്യൂണിസ്റ്റ് പ്രവർത്തകരുടെ ഒരു കൂട്ടായ്മയായി 1957ൽ ഓ. വി അബ്ദുല്ല, ടി.സി ഉമ്മർ, കൃഷ്ണയ്യർ തുടങ്ങിയവരുടെ നേതൃത്വത്തിൽ തലശ്ശേരിയിൽ രൂപികൃതമായ ജനതാ സംഗീതസഭയാണ് ഈ ഗാനം ആദ്യമായി പുറത്തിറക്കിയിരുന്നത്.

ഉത്തര മലബാറിലെ കമ്മ്യൂണിസ്റ്റ്-ഇടതു ഹൃദയങ്ങൾ കീഴടക്കുകയും, ആവേശം പകരുകയും ചെയ്ത സുമങ്ങൾ അണിയും മാമല നാടേ, വളരുക നീ വേഗം” എന്ന ഗാനം പതിറ്റാണ്ടുകള്‍ക്ക് ശേഷം വീണ്ടും എത്തുമ്പോള്‍ ആവേശം വനോളമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News