കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ കല്യാണ മണ്ഡപം ആക്രമിച്ചു; അക്രമം അ‍ഴിച്ചുവിട്ടത് റോഡ് ഷോയ്ക്ക് സംഘടിച്ചെത്തിയവര്‍

തൃശൂര്‍ കുന്നംകുളത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ കല്യാണ മണ്ഡപത്തിനും കുടുംബത്തിനും നേരെ ആക്രമണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എല്‍ഡിഎഫിന്‍റെ പ്രചാരണ ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടുട്ടുണ്ട്.

കാട്ടകാമ്പാൽ ചിറക്കൽ അറഫ കല്യാണ മണ്ഡപത്തിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്തവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കോൺഗ്രസ്‌ പ്രവർത്തകരുടെ ആക്രമണത്തിൽ സ്ത്രീകളുൾപ്പടെ 5 പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുന്നംകുളം മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ജയശങ്കറിന്‍റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ റോഡ് ഷോയ്ക്കിടെയാണ് ആക്രമണം. മണ്ഡപത്തിലേക്ക് കല്ലെറിഞ്ഞ പ്രവര്‍ത്തകര്‍ കൊടി കെട്ടയ വടി ഉപയോഗിച്ച് വരന്‍റെ കാരുള്‍പ്പെടെ തല്ലിത്തകര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News