ചെന്നിത്തലയ്ക്ക് വീണ്ടും തിരിച്ചടി; കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ വൈദ്യുതി വാങ്ങുന്നത് കേരളത്തിന്‍റെ ഇരട്ടി വിലയ്ക്ക്

പ്രതിപക്ഷ നേതാവിന്‍റെ ക‍ഴമ്പില്ലാത്ത മറ്റൊരു ആരോപണം കൂടി പൊളിയുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ സോളാര്‍, കാറ്റാടി വൈദ്യുതികള്‍ വാങ്ങുന്നത് കേരളത്തെക്കാള്‍ ഉയര്‍ന്ന നിരക്കിലാണ് രാജസ്ഥാന്‍ ഈ രണ്ട് തരം വൈദ്യുതികളും വാങ്ങിയിരിക്കുന്നത്. കെഎസ്‌ഇബി 2.80 രൂപയ്‌‌ക്ക്‌ കാറ്റാടി വൈദ്യുതിക്ക്‌ കരാർ വച്ചപ്പോൾ 5.02 രൂപയ്‌‌ക്കാണ്‌ രാജസ്ഥാന്‍റെ കരാർ.

രാജസ്ഥാനിൽ സംസ്ഥാന സർക്കാരിന്‌ കീഴിലെ ജയ്‌പുർ, അജ്‌മിർ, ജോധ്‌പുർ വൈദ്യുതി വിതരൺ നിഗം ലിമിറ്റഡ്‌ എന്നീ മൂന്ന്‌ കമ്പനിയാണ്‌ വൈദ്യുതി വിതരണം നടത്തുന്നത്‌. ഈ സ്ഥാപനങ്ങൾ കെഎസ്‌ഇബിയേക്കാൾ ഉയർന്ന നിരക്കിലാണ്‌ കാറ്റാടി, സോളാർ വൈദ്യുതി വാങ്ങുന്നത്‌. കാറ്റാടി വൈദ്യുതി 5.02, സോളാർ 4.29 രൂപ എന്നിങ്ങനെയാണ്‌ നിരക്ക്‌‌.

കെഎസ്ഇബി 2.80 രൂപയ്ക്കാണ് കാറ്റാടി വൈദ്യുതി വാങ്ങുന്നത്. ഇതിനായി ഒപ്പുവച്ച കരാറില്‍ 1000 കോടിയുടെ അ‍ഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്‍റെ ആരോപണം എന്നാല്‍ ഇതിന് ആസ്പദമായ തെ‍ഴിലുകളൊന്നും തന്നെ പതിവുപോലെ അദ്ദേഹത്തിന് ഹാജരാക്കാന്‍ ക‍ഴിഞ്ഞതുമില്ല.

സോളാർ വൈദ്യുതി രണ്ട്‌ രൂപയ്‌ക്ക്‌ ലഭിക്കുമെന്നും പറഞ്ഞു. സോളാർ വൈദ്യുതി രണ്ട്‌ രൂപയ്‌ക്ക്‌ ലഭ്യമല്ലെന്ന്‌ കെഎസ്‌ഇബി ചൂണ്ടിക്കാട്ടിയിരുന്നു. പിന്നാലെ കോൺഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിന്റെ കരാർ വിവരങ്ങളും പുറത്തുവന്നു. അഴിമതി ആരോപിച്ച്‌ കെഎസ്ഇബിയുടെ കുറഞ്ഞ നിരക്കിലുള്ള കരാർ റദ്ദാക്കണമെന്ന്‌ പറയുന്ന ചെന്നിത്തല കോൺഗ്രസ് സർക്കാരിനോട്‌ കൂടിയ നിരക്കിലുള്ള കരാറിൽനിന്ന്‌ പിന്മാറാൻ ആവശ്യപ്പെടുമോയെന്ന ചോദ്യം ഉയർന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News