ധര്‍മടം മണ്ഡലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ റോഡ് ഷോ; സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിനമായ മണ്ഡലങ്ങളില്‍ പരമാവധി ആവേശം നിറയ്ക്കാനാണ് മുന്നണികളുടെ പ്രവര്‍ത്തനം.

രീവിലെ തന്നെ പ്രചാരണ പരിപാടികളുമായി മുന്നണികള്‍ സജീവമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കൊട്ടിക്കലാശം ഒ‍ഴിവാക്കിയതിനാല്‍ തന്നെ പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനാണ് സ്ഥാനാര്‍ത്ഥികളുടെ ശ്രമം.

വൈകുന്നേരം ഏ‍ഴുവരെയാണ് പരസ്യപ്രചാരണത്തിന് സമയം. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടം മണ്ഡലത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ റോഡ് ഷോ നടക്കും.

ഉച്ചയ്ക്ക് 02:30 മുതലാണ് റോഡ് ഷോ. പ്രകാശ് രാജ്, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, മധുപാല്‍ തുടങ്ങി നിരവധി സാംസ്കാരിക സാമൂഹിക മേഖലയിലെ പ്രമുഖര്‍ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News