കൊച്ചി നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചു

അറ്റകുറ്റപണികള്‍ തീര്‍ത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള ജങ്കാര്‍ സര്‍വീസ് പുനരാരംഭിച്ചു. ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ റൂട്ടീല്‍ സര്‍വ്വീസ് നടത്തുന്ന രണ്ടാമത്തെ റോ-റോ ജങ്കാര്‍ സര്‍വ്വീസാണ് പുനരാരംഭിച്ചത്.

റോ-റോ നടത്തിപ്പ് കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി ബന്ധപ്പെട്ട അധികൃതരുടെയും, ജനപ്രതിനിധികളുടെയും യോഗം 23.03.2021 ന് മേയറുടെ ചേമ്പറില്‍ വിളിച്ചു ചേര്‍ത്തിരുന്നു. റോ-റോ വെസ്സലിന്‍റെ അറ്റകുറ്റപ്പണികള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിനും, അതുവരെപകരം സംവിധാനമായി ഒരു ബോട്ട് സര്‍വ്വീസ് നടത്തുന്നതിനും അന്ന് തീരുമാനിച്ചു.

വെസ്സല്‍ റിപ്പയര്‍ ചെയ്യുന്നതിനാവശ്യമായ സ്പെയര്‍ പാര്‍ട്ട്സുകള്‍ വിദേശത്തു നിന്നും വരുത്തിയാണ് റിപ്പയറിംഗ് പൂര്‍ത്തിയാക്കി റോ-റോ വെസ്സല്‍ 02.04.2021 മുതല്‍ വീണ്ടും നീറ്റിലിറക്കിയത്.

കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് സി.എം.ഡി. ശ്രീ. മധു എസ് നായര്‍, കെ.എസ്.ഐ.എന്‍.സി. അധികൃതര്‍, ജീവനക്കാര്‍ എന്നിവരുടെ പരിശ്രമഫലമായാണ് റോ-റോ സര്‍വ്വീസ് കാലവിളംബം കൂടാതെ പുനരാരംഭിക്കുവാന്‍ സാധിച്ചത്. ഭാവിയില്‍ റോ-റോ വെസ്സലുകള്‍ അറ്റകുറ്റപ്പണികള്‍ക്കായി പ്രവേശിപ്പിക്കുവാനുളള സാഹചര്യം കണക്കിലെടുത്ത് ഒരു റോ-റോ വെസ്സല്‍ കൂടി നിര്‍മ്മിക്കുന്ന കാര്യം നഗരസഭ കൗണ്‍സില്‍ പരിഗിക്കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News