ലിന്‍റോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് തിരുവമ്പാടി മണ്ഡലത്തിൽ റോഡ്ഷോ

എൽഡിഎഫ് സ്ഥാനാർത്ഥി ലിന്‍റോ ജോസഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകർന്ന് തിരുവമ്പാടി മണ്ഡലത്തിൽ റോഡ്ഷോ. ഇടതുപക്ഷ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടന്ന റോഡ് ഷോ യുവാക്കളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

തിരുവമ്പാടി മണ്ഡലത്തെ ഇളക്കി മറിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫിൻ്റെ റോഡ്ഷോ നടന്നത്. രാവിലെ മുക്കത്ത് നിന്നാരംഭിച്ച റോഡ് ഷോ മണ്ഡലത്തിലൂടെ സഞ്ചരിച്ച് ഉച്ചയോടെ മുക്കത്ത് തന്നെ സമാപിച്ചു.

എൽഡിഎഫ് മണ്ഡലം കൺവീനർ ടി വിശ്വനാഥൻ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈകീട്ട് പുതുപ്പാടി പെരുമ്പള്ളിയിൽ നിന്ന് ആരംഭിച്ച റാലി കോടഞ്ചേരിയിൽ സമാപിച്ചു. മാത്യു ചെമ്പോട്ടിക്കൽ ഫ്‌ളാഗ് ഓഫ് ചെയ്തു.

വഴിയോരങ്ങളിൽ കാത്തുനിന്നവരെ കൈവീശി സ്ഥാനാർത്ഥി ലിന്‍റോ ജോസഫ് അഭിവാദ്യംചെയ്തു. ചെങ്കൊടി വീശിയാണ് പ്രവർത്തകർ ലിന്‍റോയെ എതിരേറ്റത്.

ഡിവൈഎഫ്ഐ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി വി വസീഫ്, ദിപു പ്രേംനാഥ്, ടി.എ മൊയ്തീൻ, എം.ഇ ജലീൽ, വിനോദ് കിഴക്കയിൽ, എന്നിവർ റാലിക്ക് നേതൃത്വം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News