
പ്രതിപക്ഷ നേതാവിന് വല്ലാത്ത മാനസികാവസ്ഥയാണെന്നും ഒരു കഴമ്പുമില്ലാത്ത ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി എകെ ബാലന്‍ പാലക്കാട് മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കെഎസ്ഇബിക്കെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല രംഗത്തെത്തിയിരുന്നു എന്നാല്‍ കെഎസ്ഇബി ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതിന്‍റെ യാഥാര്‍ഥ്യങ്ങളുമായി രംഗത്തെത്തിയിരുന്നു.
നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടാണ് കെഎസ്ഇബി ഈ സര്‍ക്കാറിന്‍റെ കാലത്ത് കരാറില്‍ ഏര്‍പ്പെട്ടതെന്നും എന്നാല്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്‍റെ കാലത്ത് 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയിരുന്നു ഇത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നും എകെ ബാലന്‍ പറഞ്ഞു.
ചെന്നിത്തല കെപിസിസി പ്രസിഡണ്ടായിരിക്കെ റഗുലേറ്ററി കമ്മീഷന്‍ അനുമതിയില്ലാതെ 66225 കോടി രൂപയുടെ കരാറില്‍ യുഡിഎഫ് സര്‍ക്കാര്‍ ഒപ്പുവച്ചുവെന്നും ഈ കരാര്‍ ഇല്ലെന്ന് പ്രതിപക്ഷ നേതാവ് തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും രമേശ് ചെന്നിത്തലയെ എകെ ബാലന്‍ വെല്ലുവിളിച്ചു.
മറിച്ചാണെങ്കില്‍ ചെന്നിത്തലയ്ക്ക് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമോയെന്നും എകെ ബാലന്‍ ചോദിച്ചു. 4.25 രൂപക്കാണ് യുഡിഎഫ് കരാറുണ്ടാക്കിയത്
550 മെഗാവാട്ട് റെഗുലേറ്റി കമ്മീഷൻ അനുമതിയില്ലാതെയാണ് വാങ്ങിച്ചതെന്നും എകെ ബാലന്‍ പറഞ്ഞു. കെഎസ്ഇബി യുടെ നിലനിൽപ് തന്നെ ഇല്ലാതാക്കിയ കരാറാണ് ഇതെന്നും ചെന്നിത്തല എല്ലായ്പ്പോഴും എന്തെങ്കിലും വിവാദമുണ്ടാക്കി കൊണ്ടിരിക്കും
വല്ലാത്ത ഗതികേടാണ് അദ്ദേഹത്തിനെന്നും എകെ ബാലന്‍ പറഞ്ഞു.
ഇവരെ പ്രതിപക്ഷമെന്ന് വിളിക്കാൻ പറ്റില്ല പ്രതികളുടെ പക്ഷമാണ് നിലവിലുണ്ടാക്കിയ കരാർ യു ഡി എഫ് വന്നാൽ റദ്ധാക്കുമെന്ന് പറയുന്ന ചെന്നിത്തല യുഡിഎഫ് കാലത്തുണ്ടാക്കിയ കരാർ റദ്ധാക്കുമോ എന്നതില്‍ അഭിപ്രായം പറയണമെന്നും വിഴിഞ്ഞം കരാർ റദ്ധാക്കുമോയെന്നും എൽ ഡി എഫ് വന്നപ്പോൾ കരാർ റദ്ധാക്കാതിരുന്നത് നിയമപരമായ പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണെന്നും ഭീമമായ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും എകെ ബാലന്‍ പറഞ്ഞു.
ഉമ്മൻ ചാണ്ടിക്കെതിരായ നീക്കത്തിന്റെ ഭാഗമായാണ് ചെന്നിത്തല ഇപ്പോൾ ആരോപണമുന്നയിക്കുന്നത്. ഭരണപക്ഷത്തെ കൊണ്ട് ഉമ്മൻ ചാണ്ടിക്കെതിരെ പറയിക്കുന്നതിനാണ് ചെന്നിത്തലയുടെ നീക്കമെന്നും എകെ ബാലന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here