നാടിന്‍റെ വികസനത്തിന് തുരങ്കംവച്ചവരാണ് പ്രതിപക്ഷം യുഡിഎഫിന്‍റെയും ബിജെപിയുടെയും നശീകരണ രാഷ്ട്രീയത്തിനുള്ള മറുപടിയാവും തെരഞ്ഞെടുപ്പ് ഫലം: മുഖ്യമന്ത്രി

നാടിന്‍റെ അതിജീവനത്തിന് തുരങ്കംവച്ചവരാണ് കേരളത്തിലെ പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനുവേണ്ടി ഒരുനല്ലവാക്കുപോലും പറയാത്തവരാണ് പ്രതിപക്ഷവും പ്രതിപക്ഷ കക്ഷിക‍ളും.

ഇക്കാര്യത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒറ്റക്കെട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപിയോടും വെല്‍ഫെയര്‍ പാര്‍ട്ടിയോടും തരാതരംപോലെ കൂട്ടുചേരുകയാണ് യുഡിഎഫ് എന്നും ഇതുവ‍ഴി ഇടതുപക്ഷത്തെ തകര്‍ത്തുകളയാമെന്നാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നതെങ്കിലും പ്രതിപക്ഷത്തിന്‍റെ ഈ വ്യാമോഹത്തിന് വലിയ തിരിച്ചടി നേതിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷത്തിന്‍റെ ഘടകകക്ഷികളായാണ് ചിലമാധ്യമങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും യുഡിഎഫും ബിജെപിയും നടത്തുന്ന നശീകരണ രാഷ്ട്രീയത്തിനുള്ള മറുപടിയായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News