നുണകളുടെ ചീട്ടുകൊട്ടാരം നിര്‍മിക്കുന്ന വാസ്തുശില്‍പികളായി പ്രതിപക്ഷം മാറി: മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധി കാര്യങ്ങള്‍ മനസിലാക്കുന്നില്ലെന്നും അല്ലെങ്കില്‍ ചിലകാര്യങ്ങള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ സിപിഐഎമ്മും എല്‍ഡിഎഫും എതിര്‍ക്കുന്നില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.

കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ കാര്യമായി അന്വേഷിക്കുന്നില്ലെന്ന് കേരളത്തില്‍ നിന്ന് പറയുമ്പോള്‍ കേരളത്തിന് പുറത്ത് ഇതല്ല അഭിപ്രായമെന്നും അപ്പോള്‍ തന്നെ കാര്യം വ്യക്തമല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു.

കേരളത്തെ ഒരിക്കലും വിലയ്ക്ക് വാങ്ങാന്‍ ക‍ഴിയില്ലെന്നും ഒന്നരക്കൊല്ലം ക്ഷേമപെന്‍ഷന്‍ കുടിശികയാക്കിവച്ചവര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ജനങ്ങൾ കാണുകയും മനസിലാക്കുന്നുമുണ്ടെന്ന് അദ്ദേഹം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ കടക്കെണിയിലാണെന്നത് ബോധപൂർവം നടത്തുന്ന വ്യാജ പ്രചാരണമാണ്. നുണകളുടെ ചീട്ടുകൊട്ടാരം നിർമ്മിക്കുന്ന വാസ്തുശിൽപ്പികളായി പ്രതിപക്ഷം മാറിയെന്നും രാവിലെ ഓരോന്ന് വായിക്കുക. അതിന് മറുപടി കിട്ടുമ്പോൾ വേറൊന്ന് വായിക്കുക എന്നതായി പ്രതിപക്ഷ നേതാവിൻ്റെ ദിനചര്യയെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News