
മിയാമി ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസ് കിരീടം ഓസ്ട്രേലിയയുടെ ലോക ഒന്നാം നമ്പർ താരം ആഷ്ലെയ്ഗ് ബാർട്ടിക്ക്. കനഡയുടെ ബിയാൻക വനേസ ആൻഡ്രിസ്ക്വുവിനെ തോൽപിച്ചാണ് ബാർട്ടിയുടെ കിരീട നേട്ടം.
ആദ്യ സെറ്റ് 6-3ന് നേടിയ ബാർട്ടി രണ്ടാം സെറ്റിൽ 4-0 ന് മുന്നിട്ട് നിൽക്കുമ്പോൾ ബിയാൻക പിന്മാറുകയായിരുന്നു.ആഷ്ലെയ്ഗ് ബാർട്ടിയുടെ രണ്ടാം മിയാമി ഓപ്പൺ കിരീടമാണിത്.
2019 ലാണ് ബാർട്ടി കിരീട ജേത്രിയായത്. അതേ സമയം പുരുഷ സിംഗിൾസ് ഫൈനൽ ഇന്ന് നടക്കും.ഇറ്റലിയുടെ ജാന്നിക് സിന്നറും പോളണ്ടിന്റെ ഹ്യൂബർട്ട് ഹർക്കാക്സും തമ്മിലാണ് കിരീടപ്പോരാട്ടം.ഇതാദ്യമായാണ് ഇരുവരും ടൂർണമെൻറിന്റെ ഫൈനലിലെത്തുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here