രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

രാജ്യത്ത് കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 93249 പുതിയ കോവിഡ് റിപ്പോർട്ട്‌ ചെയ്തു. 60048 പേർ രോഗമുക്തരായപ്പോൾ 513 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

ആറുമാസത്തിനിടെ രാജ്യത്തെ പ്രതിദിന രോഗ ബാധയുടെ ഏറ്റവും വലിയ കുതിപ്പാണ് ഇന്ന് രേഖപ്പെടുത്തിയത്.ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 6,91,623 ആയി.

കോവിഡ്​ രോഗികളിൽ ഭൂരിപക്ഷവും മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, കർണാടക, പഞ്ചാബ്​, തമിഴ്​നാട്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​ .

84.61 ശതമാനം കോവിഡ്​ രോഗികളും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്​. മഹാരാഷ്ട്രയിൽ 49447 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിതീകരിച്ചു.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 277 മരണങ്ങളാണ് സ്ഥിതീകരിച്ചത്.മഹാരാഷ്ട്രയിലെ മുംബൈയിൽ ഒമ്പതിനായിരത്തോളം കേസുകളും നഗ്പുരിൽ മൂവായിരത്തോളം കേസുകളും  സ്ഥിതീകരിച്ചു.

24 മണിക്കൂറിനിടെ ഹരിയനയിൽ 1959 പേർക്കും  മദ്യപ്രദേശിൽ 2839 പേർക്കും പഞ്ചാബിൽ 2705 പേർക്കും ആന്ധ്രാ പ്രദേശിൽ 1398 പേർക്കും രോഗം സ്ഥിതീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News