തൃപ്പൂണിത്തുറയിൽ കോൺഗ്രസിൽ പൊട്ടിത്തെറി

തൃപ്പൂണിത്തുറയിൽ കോൺഗ്രസിൽ പൊട്ടിതെറി. കോൺഗ്രസ് സ്ഥാനാർത്ഥി കെ ബാബു പരാജയപ്പെടുമെന്ന് പ്രമുഖ കോൺഗ്രസ് നേതാവ് എ ബി സാബു.

ബിജെപിയുമായുള്ള വോട്ടുകച്ചവടം ബാബുവിന് തിരിച്ചടിയാകും. മണ്ഡലത്തി സ്വരാജിന് അനുകൂല സഹാചര്യമാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

വോട്ടെടുപ്പിന് മണിക്കുറുകൾ മാത്രം ശേഷിക്കെയാണ് തൃപ്പൂണിത്തുറയിൽ കോൺഗ്രസിൻ്റെ പരാജയം തുന്നു പറഞ്ഞ് പ്രമുഖ കോൺഗ്രസ് നേതാവ് എ ബി സാബു രംഗത്തെത്തിയത്.

ഒരു വിഭാഗത്തെ അവഗണിച്ചായിരുന്നു മണ്ഡലത്തിൽ കെ ബാബുവിൻ്റെ പ്രചാരണമെന്നാണ് സാബുവിൻ്റെ പരാതി.

ബിജെപിയുമായി വോട്ടുകച്ചവടം നടന്നുവെന ബാബുവിൻ്റെ പ്രസ്ഥാവനയും കോൺഗ്രസിന് തിരിച്ചടിയാകും.

അഴിമതിക്കേസിൽ ക്ലീൻ ചീറ്റ് ലഭിച്ചെന്ന ബാബുവിൻ്റെ പ്രസ്ഥാവന ജനങ്ങളെ തെറ്റുധരിപ്പിക്കാനായിരുന്നെന്നും സാബു പറയുന്നു.

ഇക്കാര്യങ്ങളെല്ലാം എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന് അനുകൂലമാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഇതോടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ രൂപപ്പെട്ട തർക്കം മണ്ഡലത്തിൽ കനത്ത തിരിച്ചടി നൽകുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News