ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 22 ജവാന്മാർക്ക് വീരമൃത്യു

ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ 22 ജവാന്മാർക്ക് വീരമൃത്യു. 31 ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റു.

ഇന്നലെയായിരുന്നു സുക്മ, ബീജാപർ അതിർത്തിയിലെ വനമേഖലയിൽ മാവോവിസ്റ്റ് ആക്രമണം ഉണ്ടായത്.

അതേ സമയം  15 മാവോയിസ്റ്റ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇതിൽ 14 പേരുടെ മൃതദേഹം കണ്ടെത്തി.

ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സൈനികരുടെ മരണത്തിൽ രാഷ്ട്രപതി, ആഭ്യന്തര മന്ത്രി, ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

മാവോയിസ്റ്റ് സ്വാധീനമുള്ള ബസ്‍തര്‍  വനമേഖലയില്‍ വെള്ളിയാഴ്‍ച്ച രാത്രിമുതല്‍ അര്‍ധസൈനിക വിഭാഗങ്ങളുടെ സംയുക്ത സേനയില്‍പ്പെട്ട 2000 പേര്‍ പ്രത്യേകം തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതില്‍ ഉള്‍പ്പെട്ട സൈനികരാണ് ആക്രമണത്തിന് ഇരയായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News