നടന്‍ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു

ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തനിക്ക് കോവിഡ് പോസിറ്റീവ് ആയ കാര്യം അറിയിച്ചത്.

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട എല്ലാവരും തീര്‍ച്ചയായും സ്വയം ക്വാറന്റീനില്‍ പോകണമെന്നും അക്ഷയ് ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു.

താരത്തിന് നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും ആര്‍.മാധവനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News