തലസ്ഥാനത്തിന്റെ മണം അറിയാവുന്ന ശിവന്‍കുട്ടിയെ ജയിപ്പിക്കണം: ശിവന്‍കുട്ടിക്ക് വോട്ട് അഭ്യര്‍ഥിച്ച് ബൈജു

സംസ്ഥാനം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ് മണ്ഡലമാണ് നേമം. നേമത്തെ ഇടുപക്ഷ സ്ഥാനാര്‍ത്ഥിയായ ശിവന്‍ കുട്ടിയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബൈജു.

തലസ്ഥാനത്തിന്റെ മണം അറിയാവുന്ന ശിവന്‍കുട്ടിയെ ജയിപ്പിക്കണമെന്നാണ് സ്ഥാനാര്‍ഥി ശിവന്‍കുട്ടിക്ക് വേണ്ടി വോട്ട് അഭ്യര്‍ഥിച്ച് രംഗത്ത് എത്തിയ നടന്‍ ബൈജു പറഞ്ഞത്.

പ്രസ്ഥാനത്തോടുള്ള ആത്മാര്‍ഥത കൊണ്ട് ശിവന്‍കുട്ടി പലതും ചെയ്തുവെന്നും ഇതേ ആത്മാര്‍ഥത ആണ് ജനങ്ങളോടും ഉള്ളതെന്ന് ബൈജു പറഞ്ഞു .

പ്രതിപക്ഷത്ത് ഇരിക്കുന്ന ഒരു എം എല്‍ എ ആണോ ഭരണപക്ഷത്ത് ഇരിക്കുന്ന ഒരു മന്ത്രിയെ വേണോ എന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും നടന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News