തെരഞ്ഞെടുപ്പ് പ്രകടനം: നാളെ മാധ്യമങ്ങള്‍ വ‍ഴി തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു

2021 ഏപ്രില്‍ 6ന് സംസ്ഥാനത്ത് പോളിംഗ് നിശ്ചയിച്ചിട്ടുണ്ട്. 1951-ലെ ജനപ്രാതിനിധ്യ ആക്റ്റിലെ 126-ാം വകുപ്പ് പ്രകാരം ഒരു നിയോജക മണ്ഡലത്തിലെ വോട്ടെടുപ്പ് സമാപിക്കുന്നതിനു നിശ്ചയിച്ചിരിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പുള്ള കാലയളവില്‍ ടെലിവിഷനോ അല്ലെങ്കില്‍ സമാനമായ ഉപകരണങ്ങളോ വഴി ഏതെങ്കിലും തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിരിക്കുന്നു.

അതിനാല്‍ സംസ്ഥാനത്തെ സാധാരണ നിയോജക മണ്ഡലങ്ങളില്‍ നിശബ്ദ കാലയളവ് ആരംഭിക്കുന്നത് 2021 ഏപ്രില്‍ 4നു വൈകുന്നേരം 7 മണി മുതല്‍ 2021 ഏപ്രില്‍ 6നു വൈകുന്നേരം 7 മണി വരെ ആയിരിക്കും.

പക്ഷെ മാവോയിസ്റ്റ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ പോളിംങ് സമയം രാവിലെ 7 മണി മുതല്‍ വൈകിട്ട് 6 മണി വരെ ആയതിനാല്‍, അവിടങ്ങളിലെ നിശബ്ദ കാലയളവ് ആരംഭിക്കുന്നത് 2021 ഏപ്രില്‍ 4നു വൈകുന്നേരം 6 മണി മുതല്‍ 2021 ഏപ്രില്‍ 6നു വൈകുന്നേരം 6 മണി വരെ ആയിരിക്കും.

കൂടാതെ, 2021 മാര്‍ച്ച് 26-ാം തീയതിയിലെ ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 491/മീഡിയ പോളിസി/2021- നമ്പര്‍ കമ്മ്യൂണിക്കേഷന്‍ വഴി മാധ്യമങ്ങള്‍ക്കുള്ള നിര്‍ദ്ദേശം അനുസരിച്ച് നിരോധിച്ചിരിക്കുന്ന കാലയളവില്‍ ഏതെങ്കിലും രൂപത്തിലോ, രീതിയിലോ ഉള്ള തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ജ്യോതിഷികള്‍, കാര്‍ഡിലൂടെ ഭാവി പറയുന്നവര്‍, രാഷ്ട്രീയ വിശകലനം ചെയ്യുന്നവരോ അല്ലെങ്കില്‍ ഏതെങ്കിലും വ്യക്തികളോ പ്രവചിക്കുന്നത് 126എ വകുപ്പിന്റെ അന്തസത്തക്കു വിരുദ്ധമായിട്ടുള്ളതും മേല്‍ വകുപ്പിന്റെ ലക്ഷ്യം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ജയസാധ്യതയെപ്പറ്റിയുള്ള പ്രവചനങ്ങള്‍ അതാത് മണ്ഡലങ്ങളില്‍ വോട്ട് ചെയ്യുവാന്‍ പോകുന്ന വോട്ടര്‍മാരുടെ വോട്ടെടുപ്പിനെ സ്വാധീനിക്കരുത് എന്നുള്ളതാണ്.

ആയതിനാല്‍ നിശബ്ദ കാലയളവില്‍ ഏതെങ്കിലും മാധ്യമങ്ങള്‍ സംപ്രേഷണം ചെയ്യുന്ന, രാഷ്ട്രീയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള പരിപാടികള്‍ 1951ലെ ജനപ്രാധിനിധ്യ അക്റ്റിലെ 126-ാം വകുപ്പിന്റെ ലംഘനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here