അവധി ദിനങ്ങളിലും ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമായി

അവധി ദിനങ്ങളിലും ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത് ആയിരങ്ങള്‍ക്ക് ആശ്വാസമായി. പുതുക്കിയ പെന്‍ഷന്‍, സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള ബില്‍ എന്നിവ മാറി കൊടുക്കാനുമാണ് ട്രഷറി തുറന്ന് പ്രവര്‍ത്തിച്ചത്. ശമ്പളം പരിഷ്‌കരണത്തിന് ശേഷമുള്ള പെന്‍ഷന്‍ വിതരണത്തിന് കൂടിയാണ് തുടക്കമായത്.

കോവിഡ് ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും വ്യക്തമായ ധനകാര്യ മാനേജ്മെന്റിലൂടെ എല്ലാ പേയ്മെന്റുകളും കൊടുത്താണ് ഈ വര്‍ഷം അവസാനിക്കുന്നത്. എല്ലാം നല്‍കി കഴിഞ്ഞ ശേഷവും അയ്യായിരം കോടി രൂപയെങ്കിലും ട്രഷറിയില്‍ മിച്ചമുണ്ടാക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം എടുക്കാമായിരുന്ന രണ്ടായിരം കോടി രൂപയിലധികം കടമെടുക്കാതെ അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചതുള്‍പ്പെടെയാണിത്. കരരഇത് അടുത്ത സാമ്പത്തിക വര്‍ഷത്തെ ധനമാനേജ്മെന്റ് സുഗമമാക്കുമെന്നുറപ്പാണ്.

അവസാന പത്തു ദിവസങ്ങളില്‍ റെക്കോര്‍ഡ് പേയ്മെന്റുകളാണ് ട്രഷറി നടത്തിയത്. 375171 ബില്ലുകളിലായി 23202 കോടി രൂപയാണ് ട്രഷറി മാറി നല്‍കിയത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം മൂന്നിരട്ടിയാണ്. അവസാന മൂന്നു ദിവസങ്ങളില്‍ മാത്രം ഏകദേശം അയ്യായിരം കോടി രൂപയാണ് ട്രഷറിയില്‍ നിന്ന് വിതരണം ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here