
രാജ്യത്തിനും ലോകത്തിനും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ നാം ഓരോരുത്തരെയും പ്രാപ്തമാക്കും എന്നാണ് ഞങ്ങള്‍ നല്‍കുന്ന ഉറപ്പെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍.
എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വരുമ്പോള്‍, കേരളം ഇനിയും മുന്നോട്ട് കുതിക്കുമെന്നും സര്‍ക്കാര്‍ ജനങ്ങളോടൊപ്പം ഉണ്ട് എന്ന ഉറപ്പ് പാലിക്കുവാന്‍ കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
ഇടതുപക്ഷ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ജനങ്ങളില്‍ എത്തിച്ചേര്‍ന്നു എന്നതിന് തെളിവാണ് ഓരോ സ്വീകരണകേന്ദ്രങ്ങളുമെന്നും ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
നെല്ലൂനി, കാര, പനയത്താം പറമ്പ്, നിരിപ്പോട്ട് കരി എന്നീ പ്രദേശങ്ങളിലേ സ്വീകരണം ഏറ്റുവാങ്ങി. ഓരോ സ്വീകരണകേന്ദ്രങ്ങള്‍ കഴിയുമ്പോഴും നാട്ടുകാര്‍ തരുന്ന ആവേശം ചെറുതല്ല.
ഇടതുപക്ഷ സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ജനങ്ങളില്‍ എത്തിച്ചേര്‍ന്നു എന്നതിന് തെളിവാണ് ഓരോ സ്വീകരണകേന്ദ്രങ്ങളും.
യാത്രയിലുടനീളം വഴിനീളെ കാത്തു നില്‍ക്കുന്നവരുടെ സ്‌നേഹ വായ്പുകള്‍, അവര്‍ പറയുന്ന ഓരോ വാക്കുകളും ഇടതുപക്ഷത്തെ കുറിച്ചും ഈ സര്‍ക്കാര്‍ അവരുടെ ജീവിതത്തില്‍ ചെലുത്തിയ ഗുണപരമായ സ്വാധീനങ്ങളെ കുറിച്ചുമാണ്, ജീവിതങ്ങളെ തൊട്ട എല്‍ഡിഎഫ് സര്‍ക്കാരിനെ പറ്റിയാണ്.
സര്‍ക്കാര്‍ ജനങ്ങളോടൊപ്പം ഉണ്ട് എന്ന ഉറപ്പ് പാലിക്കുവാന്‍ കഴിഞ്ഞു എന്നതിന്റെ തെളിവാണ്.
എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വരുമ്പോള്‍, കേരളം ഇനിയും മുന്നോട്ട് കുതിക്കും, ഇപ്പോള്‍ നേടിയ നേട്ടങ്ങള്‍ക്കും മീതെ, രാജ്യത്തിനും ലോകത്തിനും മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാന്‍ നാം ഓരോരുത്തരെയും പ്രാപ്തമാക്കും എന്നാണ് ഞങ്ങള്‍ നല്‍കുന്ന ഉറപ്പ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here