പത്തനംതിട്ടയില്‍ പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം

മലയോര ജില്ലയായ പത്തനംതിട്ടയിലും തെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് അവേശകരമായ കൊടിയിറക്കം. ജില്ലയില്‍ സ്ഥാനാര്‍ത്ഥികള്‍ക്കൊപ്പം നിരവധി പ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി അവസാന ലാപ്പില്‍ പ്രചാരണം കൊഴുപ്പിക്കാന്‍ രംഗത്തിറങ്ങിയത്.

മലയോര ജില്ലയില്‍ ഉയര്‍ന്നു നിന്ന മീനച്ചൂടിന്റെ കാഠിന്യം വൈകിട്ടോടെ മെല്ലെ താഴ്ന്നതോടെ പരസ്യ പ്രചാരണത്തിന്റെ അവസാനലാപ്പ് കത്തികയറി. കൊട്ടികലാശം ഇല്ലാതിരിന്നിട്ടും പ്രവര്‍ത്തകരുടെയും സ്ഥാനാര്‍ത്ഥികളുടെയും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു.

പതിവ് ദിനത്തില്‍ നിന്ന് വ്യത്യസ്തമായി പരസ്യപ്രചാരണത്തിന്റെ അവസാന ദിനത്തില്‍ റോഡ് ഷോകള്‍ക്കാണ് മുന്നണികള്‍ പരിഗണന നല്‍കിയത്. ഈസ്റ്റര്‍ ദിനകൂടിയായതിനാല്‍ ആരാധനാലയങ്ങളിലെത്തി വോട്ടര്‍മാരെ നേരില്‍ കണ്ട ശേഷവുമാണ് സ്ഥാനാര്‍ത്ഥികള്‍ പ്രചാരണ തിരക്കുകളിലേക്ക് കടന്നത്.

റാന്നി, ആറന്‍മുള, തിരുവല്ല, അടൂര്‍ കോന്നി തുടങ്ങിയ അഞ്ച് മണ്ഡലങ്ങളിലും മുന്നണി സ്ഥാനാര്‍ത്ഥികള്‍ തികഞ്ഞ പ്രതീക്ഷയിലുമാണ്. ബിജെപി സംസ്ഥാന അധ്യകന്‍ കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന കോന്നിയില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതെയാണ് പ്രവര്‍ത്തകര്‍ വോട്ടു തേടിയിറങ്ങിയത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 891 ബൂത്തുകളാണ് ജില്ലയില്‍ ക്രമീകരിച്ചതെങ്കില്‍ ഇത്തവണ 1530 ആയി ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് അധിക ബൂത്തുകള്‍ ഒരുക്കിയത്. 10, 54, 100 വോട്ടര്‍മാരാണ് ജില്ലയില്‍ ജന വിധിയെഴുതുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News