തൃശൂര്‍ ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലും പരസ്യ പ്രചാരണത്തിന് ആവേശകരമായ പര്യവസാനം. കൊട്ടിക്കലാശത്തിന് വിലക്കുള്ളതിനാല്‍ റോഡ് ഷോ സംഘടിപ്പിച്ചും വിവിധ പ്രദേശങ്ങളിലെ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തും ഓരോ വോട്ടറെയും നേരില്‍ കാണാനുള്ള ശ്രമത്തിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍.
തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ ആദ്യ ഘട്ടം മുതല്‍ തൃശൂരില്‍ കൃത്യമായ രാഷ്ട്രീയ മേല്‍ക്കൈ പുലര്‍ത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു.അക്ഷരാര്‍ത്ഥത്തില്‍ ആ ആധിപത്യം അവസാനം വരെയും നിലനിര്‍ത്തുന്നതായിരുന്നു പരസ്യ പ്രചാരണം അവസാനിപ്പിച്ചു കൊണ്ടുള്ള ഘഉഎ സ്ഥാനാര്‍ഥികളുടെ റോഡ് ഷോയും വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ വോട്ടര്‍മാര്‍ നല്കിയ ആവേശകരമായ വരവേല്‍പ്പും.
ഈസ്റ്റര്‍ ദിനത്തില്‍ വൈകുന്നേരം വരെയും വീടുകള്‍ കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ത്ഥികള്‍ വോട്ട് അഭ്യര്‍ത്ഥിച്ചിരുന്നത്.കൊട്ടിക്കലാശത്തിനും ബൈക്ക് റാലിക്കും നിരോധനം ഉണ്ടായിരുന്നതിനാല്‍ പരസ്യ പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ സ്ഥാനാര്‍ത്ഥികള്‍ തുറന്ന വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ 13 ല്‍ 12 മണ്ഡലവും നേടിയ എല്‍ഡിഎഫ് ഇത്തവണ മുഴുവന്‍ മണ്ഡലങ്ങളിലും ജയിച്ച് കയാറാമെന്ന പ്രതീക്ഷയിലാണ്.ആഖജ ക്ക് സ്ഥാനാര്‍ത്ഥി ഇല്ലാത്ത ഗുരുവായൂരും കോണ്‍ഗ്രസ്സ് ഗ്രൂപ്പ് കലാപം രൂക്ഷമായ പുതുക്കാട്,മണലൂര്‍,ചാലക്കുടി, കുന്നംകുളം മണ്ഡലങ്ങളിലും ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെട്ട ഫ്ലാറ്റ് നിര്‍മ്മാണം മുടക്കിയ അനില്‍ അക്കര മത്സരിക്കുന്ന വടക്കാഞ്ചേരിയിലും ഇത്തവണ ശ്രദ്ധേയമായ മത്സരമാണ് നടക്കുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here