മുല്ലപ്പള്ളിയുടെ പ്രസ്താവന എല്‍ഡിഎഫിന്റെ അട്ടിമറി വിജയം മുന്നില്‍ കണ്ട് ; കെ പി സതീഷ് ചന്ദ്രന്‍

മഞ്ചേശ്വരത്ത് യുഡിഎഫിനെ സഹായിക്കാന്‍ എല്‍ഡിഎഫ് തയാറാകണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന എല്‍ ഡി എഫിന്റെ അട്ടിമറി വിജയം മുന്നില്‍ കണ്ടാണെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ പി സതീഷ് ചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്‍ഡിഎഫ് മഞ്ചേശ്വരത്ത് നടത്തിയ വന്‍ മുന്നേറ്റം കണ്ടുള്ള പരിഭ്രാന്തിയില്‍ നിന്നാണ് മുല്ലപ്പള്ളിയുടെ പ്രസ്താവനയെന്ന് കെ പി സതീഷ് ചന്ദ്രന്‍.

മഞ്ചേശ്വരത്ത് യു ഡി എഫിന്റെ തോല്‍വി അംഗീകരിക്കുന്നതാണ് എല്‍ഡിഎഫ് സഹായം തേടിക്കൊണ്ടുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെന്ന് സി പി ഐ (എം) കേന്ദ്ര കമ്മറ്റി അംഗം പി കരുണാകരന്‍ പറഞ്ഞു. മഞ്ചേശ്വരത്ത് എല്‍ ഡി എഫാണ് വിജയം നേടുക.

യുഡിഎഫിന്റെ അണികള്‍ വലിയ തോതില്‍ എല്‍ഡിഎഫിനെ പിന്തുണക്കുന്ന സ്ഥിതിയാണ് മഞ്ചേശ്വരത്ത് നിലവിലുള്ളത്. ബിജെപിയെ തോല്‍പിക്കാന്‍ വോട്ട് എല്‍ഡിഎഫിനാണ് നല്‍കേണ്ടതെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞതായി പി കരുണാകരന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here