
വ്യാജ പരാതി നല്‍കി തന്റെ പേര് വോട്ടര്‍പട്ടികയില്‍ നിന്നും നീക്കം ചെയ്യിപ്പിച്ചെന്ന പരാതിയുമായി പ്രശസ്ത നടി സുരഭി ലക്ഷ്മി രംഗത്ത്. സംഭവത്തിന് പിന്നില്‍ ചില തത്പരകക്ഷികളാണെന്നും സുരഭിലക്ഷ്മി പ്രതികരിച്ചു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് സുരഭി പ്രതികരണവുമായി എത്തിയത്.
അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താല്ക്കാലികമായി താമസം മാറിയപ്പോള്‍ താന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച് സുരഭിയെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്നും ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും സുരഭി ലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചു.
ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തല്‍പരകക്ഷികള്‍” ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും സുരഭി കുറിച്ചു.
സുരഭി ലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍, ബൂത്ത് 134 ല്‍ വോട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താല്ക്കാലികമായി താമസം മാറിയപ്പോള്‍, ഞാന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്നും, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തല്‍പരകക്ഷികള്‍” ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്
#Dialogue_On_Democracy #righttovote
#YourVoteMatters #ourvotematters

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here