
കോണ്‍ഗ്രസ് നേതാവ് ബെന്നി ബഹനാനും ഭാര്യക്കും മകള്‍ക്കും ഇരട്ടവോട്ടുള്ളതായി കണ്ടെത്തല്‍. തൃക്കാക്കര, അങ്കമാലി മണ്ഡലങ്ങളിലാണ് മൂവര്‍ക്കും വോട്ടുകളുള്ളത്.
തൃക്കാക്കര മണ്ഡലത്തിലെ 112-ാം ബൂത്തില്‍ സീരിയല്‍ നമ്പര്‍ 742, 743, 745 എന്നീ നമ്പറുകളിലാണ് യഥാക്രമം ബെന്നി ബഹനാനും ഭാര്യ ഷെര്‍ളി ബെന്നിക്കും മകള്‍ വീണ തോമസിനും വോട്ടുള്ളത്.
അങ്കമാലി മണ്ഡലത്തിലെ 85-ാം ബൂത്തില്‍ 1145, 1146, 1147 എന്നീ സീരിയല്‍ നമ്പറുകളില്‍ യഥാക്രമം വീണ തോമസ്, ഷെര്‍ളി ബെന്നി, ബെന്നി ബഹനാന്‍ എന്നിവര്‍ക്ക് വോട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here