രമേശ് ചെന്നിത്തലയുടെ പോരായ്മയെ പറ്റി രഞ്ജി പണിക്കർ; വോട്ടോഗ്രാഫില്‍ ജോണ്‍ ബ്രിട്ടാസും രഞ്ജിപണിക്കരും 

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ആണെങ്കിലും ഒരു പ്രതിപക്ഷ നേതാവെന്ന പദവി പാര്‍ട്ടിയില്‍ രമേശ് ചെന്നിത്തലയ്ക്ക് കൊടുത്തിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ്.

രഞ്ജി പണിക്കരും ജോണ്‍ ബ്രിട്ടാസും ചേര്‍ന്ന് കൈരളി ചാനലില്‍ അവതരിപ്പിക്കുന്ന പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ വോട്ടൊഗ്രാഫിലാണ് ജോണ്‍ ബ്രിട്ടാസ് ഇക്കാര്യങ്ങള്‍ പറയുന്നത്.

രമേശ് ചെന്നിത്തലയ്ക്ക് ആ പദവി കിട്ടാത്തതിന്റെ കാരണം ഉമ്മന്‍ചാണ്ടിയുടെ വരവും ലീഗിന്റെ അതിപ്രസരവും കെ സി വേണുഗോപാലുള്‍പ്പെടെയുള്ള മറ്റു നേതാക്കളുടെ ഇടപെടലുകളുമാണ്.

തന്നെയുമല്ല ആജ്ഞാ ശക്തിയിലുള്ള അഭാവം രമേശ് ചെന്നിത്തലയുടെ ഒരു പോരായ്മയാണ്. ആ ഒരു പോരായ്മ ചെന്നിത്തലയ്ക്ക് പലപ്പോഴും തിരിച്ചടിയായിട്ടുമുണ്ട്.

ഒരു വലിയ കൗശലക്കാരനായ ഉമ്മന്‍ചാണ്ടിയോട് ഏറ്റുമുട്ടാന്‍ പോന്ന പ്രായോഗിക രാഷ്ട്രീയ പരിചയം രമേശ് രമേശ് ചെന്നിത്തലയ്ക്ക് ഉണ്ടോ എന്ന് എന്ന സംശയം പലപ്പോഴും ജനങ്ങള്‍ക്ക് തോന്നാറുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ആകാന്‍ വേണ്ടി പരിശ്രമിച്ച ആളാണ് രമേശ് ചെന്നിത്തല. എന്നാല്‍ അതിന്റെ ഒരു പ്രത്യേക ഘട്ടത്തിലാണ് ഉമ്മന്‍ചാണ്ടിയുടെ ഒരു പുനഃപ്രവേശനം കേരള രാഷ്ട്രീയത്തില്‍ ഉണ്ടായത്.

രമേശ് ചെന്നിത്തലയെ എപ്പോഴും ഒരു ജാതിയുടെയും മതത്തിന്റെയോ കോണിലേക്ക് ഉന്തി തള്ളി വെച്ചാല്‍ അവിടെ ഇരുന്നു പോകാറുണ്ട് എന്നതാണ് സത്യാവസ്ഥ.

ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ കുതറിമാറാന്‍ പറ്റാത്ത ഒരു നേതാവാണ് രമേശ് ചെന്നിത്തല. തന്നെയുമല്ല സുകുമാരന്‍ നായരെ പോലെയുള്ള എന്‍എസ്എസ് നേതാക്കള്‍ നടത്തിയ പ്രസംഗങ്ങളും പ്രതികരണങ്ങളും മാറ്റും രമേശിനെ സംബന്ധിച്ച് വലിയ ഒരു അപകടമായിരുന്നു.

കോണ്‍ഗ്രസിലെ ഒരു നേതാവായ ചെന്നിത്തലയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു പോസ്റ്റ് കിട്ടാന്‍ എന്‍എസ്എസ് നേതാവ് പറയണമെന്ന് പറയേണ്ട ഒരു അവസ്ഥ വളരെ മോശമാണ്.

രമേശ് ചെന്നിത്തല അത് ഗുണകരമാവും എന്ന് വിചാരിച്ചു എങ്കിലും ചെന്നിത്തലയെ സംബന്ധിച്ച് അത് വളരെ മോശവും ആക്ഷേപവുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News