മാഹിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ വാഹനമിടിച്ച് ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം

മാഹിയില്‍ എന്‍ ഡി എ തെരഞ്ഞെടുപ്പ് പ്രചരണ വാഹനമിടിച്ച് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. മാഹി പൊലീസിലെ ഹോം ഗാര്‍ഡ് കൃഷ്ണ കൃപയില്‍ വിശ്വലാലിന്റെ മകന്‍ ആദിഷ് ലാലാണ് അപകടത്തില്‍ പെട്ടത്.

മണ്ഡലത്തിലെ എന്‍.ഡി.എ.സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനമിടിച്ചാണ് അപകടം. സന്ധ്യക്ക് 6.15 മണിയോടെ വളവില്‍ കടലോരത്തെ അയ്യപ്പ മഠത്തിന്നടുത്ത് വെച്ചാണ് സംഭവം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം മാഹി ജനറല്‍ ആശുപത്രിയിലും പിന്നീട് വടകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News