പി രാജീവിനെ അപകീര്‍ത്തിപ്പെടുത്തി ലഘുലേഖ വിതരണം ചെയ്ത സംഭവം ;കോണ്‍ഗ്രസ് നേതാവ് പിടിയില്‍

പി രാജീവിനെ അപകീര്‍ത്തിപ്പെടുത്തി ലഘുലേഖ വിതരണം ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ആലങ്ങാട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി ബി ജബ്ബാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലഘുലേഖ വിതരണത്തിനായി കൊണ്ടു പോകും വഴി നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. ഇയാളുടെ കാറില്‍ നിന്ന് ലഘുലേഖയും പോലീസ് പിടിച്ചെടുത്തു.

കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവിനെ വ്യക്തിഹത്യ ചെയ്യുന്ന നോട്ടീസ് വിതരണം ചെയ്ത സംഭവത്തില്‍ യുഡിഎഫി നെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ന്ല്‍കിയിരുന്നു.

സ്ഥാനാര്‍ത്ഥിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിക്കുന്ന ലഘുലേഖ വീടുകളില്‍ വിതരണം ചെയ്തത് യുഡിഎഫ് പ്രവര്‍ത്തകരാണെന്ന് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ വ്.ക്തമാക്കിയിരുന്നു.

ഒളിഞ്ഞിരുന്ന് അപവാദം പ്രചരിപ്പിക്കാതെ നേരിട്ടുള്ള സംവാദത്തിന് തയ്യാറുണ്ടോ എന്ന് പി രാജീവ് യുഡിഎഫ് നേതൃത്വത്തെ വെല്ലുവിളിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News