ആവേശത്തിരയിളക്കി ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ

ആവേശത്തിരയിളക്കി ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ.തുറന്ന വാഹനത്തില്‍ സഞ്ചരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ റോഡിന് ഒരു വശവുമായി അണിനിരന്നു.കണ്ണൂര്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും പരസ്യപ്രചാരണത്തിന് ആവേശകരമായ രീതിയിലായിരുന്നു പരിസമാപ്തി.

ധര്‍മ്മടം മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച റോഡ് ഷോ മണ്ഡലം ചുറ്റി വൈകുന്നരം ആറരയ്ക്ക് പിണറായിയില്‍ സമാപിച്ചു.

സി പി ഐ ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ചന്ദ്രന്‍ മുഖ്യമന്ത്രിയുടെ സാന് വാഹനത്തിലും സിനിമാ താരങ്ങളായ ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ് എന്നിവര്‍ മറ്റൊരു തുറന്ന വാഹനത്തിലും മുഖ്യമന്ത്രിയെ അനുഗമിച്ചു.വാദ്യഘോഷങ്ങളും മുത്തുക്കുടകളുമായി ജനങ്ങള്‍ അണിനിരനപ്പോള്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ഉത്സവ പ്രതീതിയായിരുന്നു.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ ജനസഞ്ചയം ഒരു സ്ഥലത്ത് കേന്ദ്രീകരിച്ചില്ലെങ്കിലും റോഡിന് ഇരുവശത്തുമായി ആയിരങ്ങള്‍ അണിനിരന്നു.ഇടത് പക്ഷത്തിന് തുടര്‍ ഭരണം ഉറപ്പിക്കുന്നതാണ് പ്രചരണ രംഗത്ത് കണ്ട ജനപങ്കാളിത്തമെന്ന് റോഡ് ഷോയ്ക്ക് സമാപനം കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗവും മന്ത്രിയുമായ ഇ പി ജയരാജന്‍,എം വി ജയരാജന്‍ തുടങിയവര്‍ സന്നിഹിതരായിരുന്നു.
ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ മത്സരിക്കുന്ന ധര്‍മ്മടത്തും കേന്ദ്ര കമ്മറ്റിയംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മത്സരിക്കുന്ന തിളപ്പറമ്പിലും ഉള്‍പ്പെടെ എല്ലാ മണ്ഡലങ്ങളിലും ആവേശം വാനോളം ഉയര്‍ന്നാണ് പരസ്യ പ്രചരണത്തിന് കൊടിയിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here