ഈ കാരണവര്‍ തന്നെ തുടരണം ; മുഖ്യമന്ത്രിയെ അഭിനന്ദിച്ച് നടന്‍ ഇന്ദ്രന്‍സ്

കുടുംബം അഭിവൃദ്ധിയോടുകൂടി മുന്നോട്ടുപോകേണ്ടതിനായി ഈ കാരണവര്‍ തന്നെ തുടരണം എന്നാണ് നടന്‍ ഇന്ദ്രന്‍സ് മുഖ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനച്ചടങ്ങിലാണ് നടന്‍ ഇന്ദ്രന്‍സ് സംസാരിച്ചത്.ലാല്‍സലാം എന്ന് പറഞ്ഞുകൊണ്ടാണ് ഇന്ദ്രന്‍സ് സംസാരിച്ചു തുടങ്ങിയത്.

‘ഒരുപാടു മുഖ്യമന്ത്രിമാര് വന്നു പോയിട്ടുണ്ട് അവരൊക്കെ ആദരിക്കപ്പെട്ടു ഉണ്ട് എന്നാല്‍ ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടായ, കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഒരു കാലഘട്ടം, നിപ്പ പ്രളയം കോവിഡ് എന്ന മഹാമാരി അതിപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

അന്നൊക്കെ നമ്മള്‍ എന്ത് ചെയ്യും എന്ന് വിചാരിച്ച് പകച്ചു നിന്നപ്പോള്‍ ഒരു കാരണവരെ പോലെ നിങ്ങള്‍ക്ക് ഭക്ഷണം ഉണ്ടോ വസ്ത്രം ഉണ്ടോ കിടക്കാന്‍ ഇടം ഉണ്ടോ എന്നൊക്കെ അന്വേഷിക്കുന്നതിന് ഒപ്പം തന്നെ കാവിലെ, അമ്പലത്തിലെ കുരങ്ങനും നാട്ടിലെ ആനയ്ക്കും തെരുവിലെ പട്ടിക്കും പൂച്ചയും എല്ലാം ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് അന്വേഷിച്ച് ഒരു കാരണവര്‍ നമുക്ക് ഉണ്ടായിരുന്നു. ആ കാരണവര്‍ തന്നെ തുടരണം കാരണം ഈ കുടുംബം അഭിവൃദ്ധിയോടുകൂടി മുന്നോട്ടുപോകേണ്ടതുണ്ട്’

ആവേശത്തിരയിളക്കിയായിരുന്നു ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ അവസാനിച്ചത്. തുറന്ന വാഹനത്തില്‍ സഞ്ചരിച്ച മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ റോഡിന് ഒരു വശവുമായി അണിനിരന്നു. കണ്ണൂര്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും പരസ്യപ്രചാരണത്തിന് ആവേശകരമായ രീതിയിലായിരുന്നു പരിസമാപ്തി.

ധര്‍മ്മടം മണ്ഡലത്തെ ഇളക്കിമറിച്ചായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. ഉച്ചയ്ക്ക് 2.30 ന് ആരംഭിച്ച റോഡ് ഷോവൈകുന്നരം ആറരയ്ക്ക് പിണറായിയില്‍ സമാപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News