രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. മഹാരാഷ്ട്രയിൽ 57074 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 222 മരണങ്ങളാണ് സ്ഥിതീകരിച്ചത്.

മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം പതിനൊന്നായിരത്തോളം കേസുകൾ  സ്ഥിതീകരിച്ചു.

24 മണിക്കൂറിനിടെ കർണാടകയിൽ 4553 പേർക്കും തമിഴ്നാട്ടിൽ 3581 പേർക്കും പഞ്ചാബിൽ 3019 പേർക്കും ആന്ധ്രാ പ്രദേശിൽ 1730 പേർക്കും ചണ്ഡിഗട്ടിൽ  5250 ദില്ലിയിൽ 4033 പേർക്കും രോഗം സ്ഥിതീകരിച്ചു.

കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മഹരാഷ്ട്രയിൽ നിലവിലുള്ള കർഫ്യൂ തുടരും.

രാത്രി 8 മുതൽ രാവിലെ 7 വരെയാണ് കർഫ്യൂ.  രാജ്യത്ത് ഇതുവരെ ഏഴു കോടിയിലേറെ പേർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ രാജസ്ഥാനിലേക്ക് എത്തുന്നവർക്ക് rtpcr സർട്ടിഫിക്കറ്റ് നിർബന്ധമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News