പരസ്യപ്രചരണത്തിന് കൊടിയിറങ്ങി; കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

അത്യന്തം ആവേശകരമായ പരസ്യപ്രചരണത്തിന് കൊടിയിറങ്ങി. കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. കോവിഡ് മൂലം ബൈക്ക് റാലിയും,  കൊട്ടികലാശവും ഒ‍ഴിവാക്കിയെങ്കിലും ആവേശം ഒട്ടും ചേരാതെയാണ് പ്രവര്‍ത്തകര്‍ പരസ്യപ്രചരണത്തിന് തിരിശീല താ‍ഴ്ത്തിയത്.

ബൈക്ക് റാലികളും, കാതടപ്പിക്കുന്ന ശബ്ദഘോഷത്തെയുളള കൊട്ടികലാശം ഇല്ലൊതെ പരസ്യപ്രചരണത്തിന് തിരശീല വീ‍ഴുന്നത് കേരളത്തിന് ഈക്കുറി നവ്യനുഭവമായിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നിര്‍ദേശം മഹാഭുരിപക്ഷം സ്ഥലം പാലിക്കപ്പെട്ടു.

മണ്ഡലം മു‍ഴുവന്‍ സ്ഥാനാര്‍ത്ഥികള്‍ ഒാട്ടപാച്ചില്‍ നടത്തി. ബൂത്ത് മേഖലകളില്‍ കാത്ത് നിന്ന പ്രവര്‍ത്തകരെ കാണാന്‍ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ പര്യടനം നടത്തി. ചില സ്ഥലങ്ങളില്‍ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ചേര്‍ന്ന് കാല്‍നടജാഥകള്‍ മുന്നണികളുടെ ശക്തിവിളിച്ചോതി.

തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ കര്‍ശന വിലക്ക് ഉണ്ടായിരുന്നതിനാല്‍ ബൈക്കില്‍ ഹോണ്‍മു‍ഴക്കി ആവേശം തീര്‍ക്കുന്ന പ്രവര്‍ത്തരുടെ അസാനിധ്യം നി‍ഴലിച്ച് നിന്നു.

കാതടിപ്പിക്കുന്ന ശബ്ദഘോഷത്തൊടെ ആവേശം കൊട്ടികയറുന്ന കൊട്ടികലാശത്തിന്‍റെ അകമ്പടി ഇല്ലെങ്കിലും പ്രവര്‍ത്തകര്‍ ബൂത്ത് കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് ജാഥകള്‍ നടത്തി.പതിവില്‍ നിന്ന് വ്യത്യസ്ഥമായി  വൈകിട്ട് ഏ‍ഴ് മണിവരെ പരസ്യപ്രചരണത്തിന് അനുവദിച്ചതിച്ച് മുന്നണികള്‍ക്ക് ആശ്വാസമായി.

ഈസ്റ്ററിന്‍റെ അവധിയായതില്‍ പതിവിലേറെ പ്രവര്‍ത്തര്‍ എല്ലാ മുന്നണികളുടെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് വന്‍ റോഡ് ഷോയൊടാണ് പരസ്യപ്രചാരണം അവസാനിപ്പിച്ചത്.

രമേശ് ചെന്നിത്തല ഇടുക്കി ജില്ലയിലാണ് തന്‍റെ പ്രചരണം അവസാനിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കുടുംബയോഗങ്ങളിലാണ് ശ്രദ്ധകേന്ദീകരിച്ചത്.

കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പ്രവര്‍ത്തനത്തില്‍ വ്യാപൃതനായിരുന്നു.രാഹുല്‍ ഗാന്ധി തിരുവനന്തപുരത്തെ വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വേണ്ടി പ്രചരത്തിന്  ഇറങ്ങി.

നിശബ്ദപ്രചണ ദിവസത്തെ അവസാന റൗണ്ട് ഓട്ടപാച്ചിലിന് ശേഷം കേരളം പോളിങ്ങ് ബൂത്തിലേക്ക് നീങ്ങും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News