പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായി

പതിനഞ്ചാം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള  ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡിന് ശേഷമുള്ള അദ്യ നിയമസഭ തെരഞ്ഞെടുപ്പാണ് നാളെ സംസ്ഥാനത്ത് നടക്കുന്നത്.ഇരട്ട വോട്ട് തടയാൻ ശക്തമായ നടപടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയിരിക്കുന്നത്.

140 നിയമസഭാ മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് സമ്മതിദാനാവകാശം രേഖപെടുത്തുന്നത്.ഇതിൽ1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീവോട്ടർമാരും 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്.

ഇവരിൽ പ്രവാസിവോട്ടർമാരായ 87318 പുരുഷൻമാരും, 6086 സ്ത്രീകളും 11 ട്രാൻസ്‌ജെൻഡർമാരുമുണ്ട്.കോവിഡ് മാനദണ്ഡമനുസരിച്ച്  സംസ്ഥാനത്ത് നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പാണിത്.

ബൂത്ത് കളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. രാവിലെ 7 മണി മുതൽ വൈകിട്ട് 7 വരെ 12 മണിക്കൂർ വോട്ട് രേഖപെടുത്താം. 6 മണിക്ക് ശേഷം ഒരു മണിക്കൂർ കോവിഡ് രോഗികൾക്കും ക്വാറ റെൻ്റെനിൽ കഴിയുന്നവർക്കും മാത്രമാണ് വോട്ട് രേഖപെടുത്താൻ കഴിയുക.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കർശനിയന്ത്രണമാണ് പൊലീസ് ഏർപെടുത്തിയിരിക്കുന്നത്.പ്രശ്നബാധിതാ ബൂത്തുകളിൽ പൊലീസിന് പുറമേ കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്.

മാത്രമല്ല സിസിടിവി, ഡ്രോൺ അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പടുത്തിയിട്ടുണ്ട്. കള്ളവോട്ടും ഇരട്ട വോട്ടും തടയാൻ പ്രത്യേക ക്രമീകരണമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിട്ടുള്ളത്.

കളക്ടർമാരുടെ നേതൃത്വത്തിൽ ബി.എൽ.ഒ മാർ പ്രസൈഡിംഗ് ഓഫീസർമാർക്ക് ഇരട്ട വോട്ടിൻ്റെ പട്ടിക കൈമാറിയിട്ടുണ്ട്. പട്ടികയിലുള്ളവരെ ബൂത്തുകളിൽ പ്രത്യേകം നിരീക്ഷിക്കും.957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News