പി ബാലചന്ദ്രന്റെ വിയോഗം എന്നെ കഠിനമായി ദുഃഖിപ്പിക്കുന്നു: മമ്മൂട്ടി

പി ബാലചന്ദ്രന്റെ വിയോഗം എന്നെ കഠിനമായി ദുഃഖിപ്പിക്കുന്നുവെന്ന് നടന്‍ മമ്മൂട്ടി. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മമ്മൂട്ടി തന്റെ ദുഃഖം രേഖപ്പെടുത്തിയത്. മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു അവസാന ചിത്രം.

എട്ടു മാസമായി മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ ആറ് മണിക്ക് വൈക്കത്തെ വീട്ടില്‍ വെച്ച് മരണപ്പെടുകയായിരുന്നു.

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും അനുശോചനം അറിയിച്ചിരുന്നു.

പാതിയ്ക്ക് കര്‍ട്ടണ്‍ വീണ നാടകത്തിന്റെ കാണികളെ പോലെ നാം നഷ്ടബോധത്തോടെ തല കുനിക്കുന്നുവെന്നും ആ കലാകാരന് മുന്നില്‍, ബാലേട്ടന് മുന്നില്‍ ബാഷ്പാഞ്ജലി അര്‍പ്പിക്കുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here