
വെറും 30 സെക്കൻഡ് മാത്രമുള്ള ഒരു ഡാൻസ്.
ത്രിശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ
ജാനകിയും നവീനും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ.വിശ്രമസമയത്ത് എടുത്ത ഒരു മനോഹരമായ ഡാൻസ് വീഡിയോ.
മാനന്തവാടി സ്വദേശിയായ നവീൻ റസാക്കും തിരുവനന്തപുരം സ്വദേശിയായ ജാനകി ഓം കുമാറും ചേർന്നുള്ള സ്റ്റെപ്പുകളാണ് വൈറലായത്..റാ റാ റാസ്പുടിന്‍… ലവര്‍ ഓഫ് ദ് റഷ്യന്‍ ക്വീന്‍… എന്ന ബോണി എം. ബാന്‍ഡിന്റെ പാട്ടിനാണ് വിദ്യാര്‍ത്ഥികള്‍ ചുവടുവയ്ക്കുന്നത്.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികളായ ജാനകിയും നവീനുമാണ് ഡ്യൂട്ടിക്കിടെ വീണു കിട്ടിയ ഇടവേളയില്‍ വീഡിയോ ചെയ്യുകയായിരുന്നു.മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയ്ക്ക് കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്.
നേഴ്‌സ്മാര്‍, മെഡിക്കല്‍ വിദ്യാര്‍ഥികള്‍ എന്നിവരുടെ ഡാന്‍സും പാട്ടുകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.ഇനിയും ഇത്തരം വീഡിയോ പ്രതീക്ഷിക്കുന്നു എന്നാണ് ആളുകൾ പലരും കമന്റ് ചെയ്തിരിക്കുന്നത്
View this post on Instagram

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here