കട്ടൗട്ടിന്റെ തലവെട്ടിയവരുടെ വികൃത മനസും ദുഷ്ടചിന്തയും തെളിഞ്ഞുകാണുന്നു: എംവി ജയരാജന്‍

മുഖ്യമന്ത്രിയുടെ പ്രചാരണ കട്ടൗട്ടിന്റെ തലവെട്ടിമാറ്റിയവരുടെ വികൃത മനസും ദുഷ്ട ചിന്തയും തെളിഞ്ഞ് കാണുന്നുണ്ടെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍.

പ്രകോപനം സൃഷ്ടിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്നും ക്വട്ടേഷന്‍ സംഘത്തിലുള്‍പ്പെട്ട ആര്‍എസ്എസ് സംഘമാണ് മമ്പറത്ത് ഉള്ളതെന്നും ഇത്തരക്കാരാണ് പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കുന്ന പ്രവൃത്തിക്ക് പിന്നിലെന്നും എംവി ജയരാജന്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്നെ മമ്പറത്ത് തന്നെ മറ്റൊരിടത്തും മുഖ്യമന്ത്രിയുടെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. മണ്ഡലത്തിലെയും ജില്ലയിലെയും മറ്റ് പ്രദേശങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ ചെയ്യുന്ന തരത്തില്‍ പോസ്റ്ററുകളും പ്രചരിക്കുന്നുണ്ടെന്നും എംവി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News