വിയര്‍പ്പിന്റെ അസുഖം ഉള്ളോര് തൃശൂര്‍ എടുക്കാന്‍ വരണ്ടാന്ന്; ഇവിടം ഭരിക്കാന്‍ ഉശിരുള്ള സഖാക്കളുണ്ട്; വൈറലായി ഒരു വോട്ടറുടെ വാക്കുകള്‍

സുരേഷ് ഗോപി തൃശൂര്‍ എടുക്കും എന്ന് പറയുമ്പോള്‍ കേട്ടിരിക്കാനും എല്ലാം കൊടുക്കാനും ഞങ്ങള്‍ എന്താ വിഡ്ഢികളണോ എന്ന ഒരു വോട്ടറിന്റെ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സുരേഷ് ഗോപിക്ക് ആ പൂരപ്പറമ്പ് മാത്രമേ എടുക്കാന്‍ കഴിയുള്ളൂ.

ഈ സുരേഷ് ഗോപി എന്തെടുക്കും എന്നാണ് പറയുന്നത്. ഞങ്ങള്‍ കൊടുത്തിട്ട് വേണ്ടെ എന്തെങ്കിലും എടുക്കാനെന്നും വോട്ടര്‍ വീഡിയോയില്‍ ചോദിക്കുന്നുണ്ട്.

ഇത്രയും നല്ല ഒരു സര്‍ക്കാര്‍ കേരളത്തിലുള്ളപ്പോള്‍ സിനിമയില്‍ നിന്നും ഇറങ്ങിവന്ന സുരേഷ് ഗോപി ഇവിടെ എന്ത് ചെയ്യാനാണ് എന്നാണ് വോട്ടറുടെ പ്രധാന ചോദ്യം.

പിണറായി സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വേണ്ടി ഇത്രയും ചെയ്തില്ലേ ഇനി എന്താണ് അദ്ദേഹം ചെയ്യേണ്ടതെന്നും വീഡിയോയില്‍ ചോദിക്കുന്നത് കേള്‍ക്കാം.

കഴിഞ്ഞ തെരഞ്ഞെടുപ്പിന് സുരോഷ് ഗോപി ഈ മാര്‍ക്കറ്റില്‍ വന്നിരുന്നെന്നും ഇവിടുത്തെ വെയില്‍കൊണ്ട് അയാള്‍ തലചുറ്റിവീണ് എല്ലാരും കൂടി എടുത്ത് ആശുപത്രിയില്‍ കൊണ്ടുപോവുവകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഇങ്ങനെ വെയില് പോലും കൊള്ളാന്‍ കഴിയാത്ത അയാള്‍ക്ക് എങ്ങനെ ജനങ്ങളെ സേവിക്കാന്‍ കഴിയുമെന്നും അദ്ദേഹം വീഡിയോയില്‍ ചോദിക്കുന്നു.

വിയര്‍പ്പ് കൊണ്ടുള്ള ഉശിരന്മാരായിട്ടുള്ള ആണുങ്ങളുണ്ട്…. സഖാക്കന്മാരുണ്ട്…അവര്‍ക്കേ ഇവിടം ഭരിക്കാന്‍ സാധിക്കൂ.

സുരേഷ്‌ഗോപിയൊക്കെ വിയര്‍പ്പിന്റെ അസുഖമുള്ളവരാണ്. അവര്‍ക്കൊന്നും ഇപ്പണി പറ്റില്ലെന്നും വീഡിയോയില്‍ പറയുന്നു….

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News