സര്‍ക്കാറിനെതിരായ പത്രവാര്‍ത്ത തള്ളി റാങ്ക്ഹോള്‍ഡേ‍ഴ്സ്; സര്‍ക്കാറിന് പൂര്‍ണ പിന്‍തുണയെന്നും അസോസിയേഷന്‍

നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരായി വോട്ടുചെയ്യണമെന്ന തരത്തില്‍ റാങ്ക് ഹോള്‍ഡേ‍ഴ്സിന്‍റെ പേരില്‍ വന്ന വാര്‍ത്ത വ്യാജമെന്ന് റാങ്ക് ഹോള്‍ഡേ‍ഴ്സ് കമ്മിറ്റി അംഗം ലയ.

സര്‍ക്കാറിന് പൂര്‍ണ പിന്‍തുണയെന്നും സര്‍ക്കാറിനെതിരായി റാങ്ക് ഹോള്‍ഡേ‍ഴ്സ് അസോസിയേഷന്‍റെ പേരില്‍ പത്രത്തില്‍ വന്ന വാര്‍ത്ത വ്യാജമാണെന്നും ലയ കൈരളി ന്യൂസിനോട് പറഞ്ഞു.

പി എസ് സി ഉദ്യോഗാര്‍ത്ഥികളെ നന്നായി പരിഗണിച്ച സര്‍ക്കാരാണ് ഇടതുപക്ഷമെന്നും തങ്ങളുടെ ആവശ്യങ്ങളോട് അനുകൂലമായാണ് സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതികരിച്ചതെന്നും ലയ പറഞ്ഞു.

അസോസിയേഷന്‍റെ പേരില്‍ർ വന്ന വാര്‍ത്ത വ്യജമാണ് ഇത് പത്രങ്ങള്‍ തിരുത്തണമെന്നും സര്‍ക്കാറിന് പൂര്‍ണ പിന്‍തുണയുണ്ടെന്നും അസോസിയേഷന്‍റെ സംസ്ഥാന സമിതി അംഗം ലയ പറഞ്ഞു.

വോട്ട് ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അതില്‍ അസോസിയേഷന് ഇടപെടാന്‍ ക‍ഴിയില്ലെന്നും ലയ പറഞ്ഞു.

ഇന്ന് രാവിലെയാണ് റാങ്ക് ഹോള്‍ഡേ‍ഴ്സ് അസോസിയേഷന്‍റെ പേരില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സര്‍ക്കാറിനെതിരെ വോട്ട് ചെയ്യണമെന്ന് അസോസിയ്ഷന്‍ ആഹ്വാനം ചെയ്യുന്ന തരത്തിലുള്ള വാര്‍ത്ത പ്രത്യക്ഷപ്പെട്ടിരുന്നു ഈ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റാങ്ക്ഹോള്‍ഡേ‍ഴ്സ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗം ലയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News