
നടി ദുര്‍ഗ കൃഷ്ണയും നിര്‍മാതാവും ബിസിനസുകാരനുമായ അര്‍ജുന്‍ രവീന്ദ്രനും തമ്മിലുള്ള നാല് വര്‍ഷത്തെ പ്രണയം പൂവണിഞ്ഞു. ഇരുവരും ഇന്ന് വിവാഹിതരായി.
കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളെയും സാക്ഷിയാക്കി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. സിനിമാരംഗത്തുള്ള സുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ കൊച്ചിയില്‍ നടക്കും.
സോഷ്യല്‍മീഡിയയില്‍ ആരാധകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു ദുര്‍ഗ കൃഷ്ണന്‍ തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്.
കാമുകന്റെ പേര് എന്താണെന്നതിനുള്ള മറുപടിയായിട്ട് അര്‍ജുന്‍ രവീന്ദ്രന്റെ ഫോട്ടോ ദുര്‍ഗ കൃഷ്ണ ഷെയര്‍ ചെയ്തിരുന്നു.
ലൈഫ് ലൈന്‍ എന്നാണ് അര്‍ജുന്‍ രവീന്ദ്രന്‍ ആരാണ് എന്ന ചോദ്യത്തിന് ദുര്‍ഗ കൃഷ്ണ മറുപടി പറഞ്ഞത്.
യുവ സിനിമ നിര്‍മാതാവാണ് അര്‍ജുന്‍. വിമാനം, പ്രേതം 2, ലൗ ആക്ഷന്‍ ഡ്രാമ, കുട്ടിമാമ, കണ്‍ഫഷന്‍ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളിലാണ് ദുര്‍ഗ അഭിനയിച്ചിട്ടുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here