അഴീക്കോട് കെ.വി സുമേഷിനുവേണ്ടി പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് നടി നിഖില വിമല്‍

അഴീക്കോട് സഖാവ് കെ.വി സുമേഷിനുവേണ്ടി പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് നടി നിഖില വിമല്‍.

പരസ്യ പ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെയാണ് നിഖില സുമേഷിനുവേണ്ടി വോട്ടഭ്യര്‍ത്ഥിച്ചെത്തിയത്.

നേരത്തെയും ഇടതുപക്ഷ സര്‍ക്കാരിനെ സപ്പോര്‍ട്ട് ചെയ്ത് നിഖില പൊതുസമൂഹത്തിലെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം തന്നെ തളിപ്പറമ്പിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വി ഗോവിന്ദന്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനും നിഖില വിമല്‍ എത്തിയിരുന്നു.

എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ക്കു വേണ്ടി നാട്ടുകാരോട്  വോട്ടഭ്യര്‍ഥിച്ച ശേഷമായിരുന്നു നിഖില വിമല്‍ മടങ്ങിയത്.

മലയാള സിനിമയുടെ അഭിമാനവും പ്രതീക്ഷയുമായ നിഖില വിമല്‍ തളിപ്പറമ്പിന്റെ അഭിമാനമാണെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News