പി ബാലചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമമര്‍പ്പിച്ച് സ്വാമി സന്ദീപാനന്ദഗിരി. പി ബാലചന്ദ്രനോടൊപ്പമുള്ള കൈലാസയാത്ര ഓര്‍മ്മിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി അനുശോചനം അറിയിച്ചത്.

ഒരു കൈലാസയാത്രയില്‍ പി.ബാലചന്ദ്രന്‍ ഒപ്പമുണ്ടായിരുന്നു. ഇരുപതു ദിവസത്തോളം ഞങ്ങള്‍ ഒരുമിച്ചായിരുന്നു.ആ വര്‍ഷം യാത്രയുടെ ആരംഭത്തില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിട്ടുവെങ്കിലും യാത്ര വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം നിറകണ്ണുകളോടെ കൈലാസത്തുവെച്ച് പറഞ്ഞത് മായാതെ മനസ്സില്‍ ഇപ്പോഴും കിടപ്പുണ്ട്.ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമങ്ങള്‍! എന്നാണ് സന്ദീപാനന്തഗിരി തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. പി ബാലചന്ദ്രനോടൊപ്പമുള്ള ചിത്രവും കുറിപ്പിനൊപ്പം സ്വാമി സന്ദീപാനന്ദഗിരി പങ്കുവെച്ചു.

എട്ടു മാസമായി മസ്തിഷ്‌കജ്വരത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു പി.ബാലചന്ദ്രന്‍. മമ്മൂട്ടിയുടെ വണ്‍ ആയിരുന്നു അവസാന ചിത്രം.
‘ഇവന്‍ മേഘരൂപന്‍’ എന്ന സിനിമയിലൂടെ അദ്ദേഹം ചലച്ചിത്രസംവിധായകനായി. ഉള്ളടക്കം,അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്നിദേവന്‍ (വേണുനാഗവള്ളിയുമൊത്ത്), മാനസം, പുനരധിവാസം , പോലീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി മലയാള മനസില്‍ സ്ഥാനം പിടിച്ചു.

തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ അഭിനയ പരിചയം നേടി ”വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം ,ശിവം,ജലമര്‍മ്മരം,ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അദ്ദേഹം മലയാള മനസുകള്‍ കീഴടക്കി.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പി ബാലചന്ദ്രന് ”പാവം ഉസ്മാന്‍” നേടിക്കൊടുത്തു. കേരളസംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് 1989ല്‍ നേടി.”പ്രതിരൂപങ്ങള്‍” എന്ന നാടകരചനക്കായിരുന്നു അത്. ”പുനരധിവാസം” എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.

കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ് അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News