നാളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ അബദ്ധങ്ങള്‍ കാട്ടരുതേ…ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം….

ആദ്യമായി വോട്ട് ചെയ്യാന്‍ പോളിംഗ് ബൂത്തിലെത്തുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. വര്‍ഷങ്ങളായി വോട്ട് ചെയ്യുന്നവര്‍ക്കും ചില അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. പോളിംഗ്ബൂത്തിലെത്തുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ..

1. വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് ഉറപ്പു വരുത്തുക. www.voterportal.eci.gov.in, www.ceo.kerala.gov.in എന്നീ വെബ്‌സൈറ്റുകള്‍, Voter Helpline എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കാം.

May be a cartoon of text that says "Check details of your Polling Station 1. Use 'Voter Helpline App' 2. Visit: https://voterportal.eci.gov.in/ 3. SMS ECIPS<space> <EPIC No> to 1950 POLLING STATION POLLIN POLLIN BOOTH Follow us Û on GoVote"

2. പോളിംഗ് ബൂത്തിലെത്തുമ്പോള്‍ ബിഎല്‍ഒ വീട്ടില്‍ എത്തിച്ച വോട്ടര്‍ സ്ലിപ് കയ്യില്‍ കരുതണം. സ്ലിപ് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്ന സ്ലിപ് ഉപയോഗിക്കാം. വോട്ടെടുപ്പു ദിവസം പാര്‍ട്ടികളുടെ ബൂത്തുകളില്‍ നിന്ന് ഇവ ലഭിക്കും.

3. വോട്ടു ചെയ്യാനെത്തുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായുെ കൊണ്ടു വരണം. വോട്ടര്‍ ഐഡിയോ മറ്റു തിരിച്ചറിയല്‍ കാര്‍ഡുകളോ ഇല്ലെങ്കില്‍ വോട്ട് ചെയ്യാനാവില്ല. ഫോട്ടോയും മേല്‍വിലാസവുമുള്ള ആധാര്‍, പാന്‍, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയവയും ഉപയോഗിക്കാം.

Local body polls likely December first week, new guidelines in view of COVID

4. രാവിലെ 7 മുതല്‍ വൈകിട്ട് 7 വരെയാണു വോട്ടെടുപ്പ് നടക്കുക. അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. അതിനാല്‍ 6നു മുന്‍പു തന്നെ ബൂത്തിലെത്താന്‍ എല്ലാവരും ശ്രദ്ധിക്കുക. ഉച്ചയ്ക്കാണു പൊതുവെ തിരക്കു കുറവ്.

5. തപാല്‍ വോട്ടിന് അപേക്ഷിക്കുകയും അത് അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ നേരിട്ടു ബൂത്തിലെത്തി വോട്ടു ചെയ്യാനാകില്ല. അപേക്ഷിച്ചിട്ടു തപാല്‍വോട്ട് ചെയ്യാനായില്ലെങ്കില്‍ ബിഎല്‍ഒയെ വിളിക്കുക.

6. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. മാസ്‌ക് ധരിക്കാന്‍ മറക്കരുത്. ബൂത്തില്‍ മാസ്‌ക് ലഭിക്കുമെങ്കിലും പോകുന്ന വഴിക്കു പൊലീസ് പിഴയിടാം. ക്യൂവില്‍ ആറടി അകലവും പാലിക്കണം. കോവിഡ് പ്രോട്ടക്കോളുകള്‍ പാലിക്കുന്നത് എല്ലാവരുടേയും ആരോഗ്യത്തിന് ഉത്തമം.

Kerala civic polls: A guide for voters | How to vote | Kerala Local Body  Polls 2020 | Onmanorama

7.വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.

8.പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.

9.ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.
എല്ലാവരേയും തെര്‍മ്മല്‍ സ്‌കാനിംഗ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.

10. രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക.

Kerala Local Body Election 2020 | All You Need to Know | Onmanorama

11. ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല. ഫോണ്‍ ഓഫ് ചെയ്‌തോ സൈലന്റ് മോഡിലേക്കു മാറ്റിയോ പോക്കറ്റില്‍ സൂക്ഷിക്കുക. വോട്ട് ചെയ്യുന്നതിന്റെ ചിത്രമോ സെല്‍ഫിയോ എടുക്കാന്‍ പാടില്ല.

12. അപരന്‍മാര്‍ക്കു വോട്ടു ചെയ്യുന്നതാണു ബൂത്തില്‍ സംഭവിക്കാവുന്ന വലിയ അബദ്ധം. പേരിലെ സാമ്യവും ചിത്രത്തിലെ അവ്യക്തതയും നമ്മളെ വഴിതെറ്റിക്കാം. ചിഹ്നം ഓര്‍ത്തുവച്ച് അതിനു നേര്‍ക്കുള്ള ബട്ടണ്‍ അമര്‍ത്തി ഉദ്ദേശിച്ച ആള്‍ക്കു തന്നെ വോട്ടു ചെയ്യുന്നതാണ് സുരക്ഷിതം.

13. വെബ്‌സൈറ്റോ വോട്ടര്‍ സ്ലിപ്പോ പരിശോധിച്ചു വോട്ടു ചെയ്യേണ്ട ബൂത്ത് ഏതാണെന്ന് ഉറപ്പാക്കുക. കഴിഞ്ഞ തവണ വോട്ടു ചെയ്ത ബൂത്തില്‍ തന്നെയാകണമെന്നില്ല ഇക്കുറി വോട്ട്. ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചതിനാല്‍ നമ്മുടെ ബൂത്തുകളില്‍ മാറ്റം വരാം.

Fronts busy selecting candidates with LSG polls on horizon - SPECIAL -  ELECTION | Kerala Kaumudi Online

14. വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക.

15. വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.

16. ഇനിയും സംശയം ബാക്കിയുണ്ടെങ്കില്‍ വിളിക്കൂ 1950. ഓഫീസ് സമയങ്ങളില്‍ ഈ നമ്പറില്‍ വിളിച്ചാല്‍ കലക്ടറേറ്റില്‍ നിന്നു വോട്ടെടുപ്പ് സംബന്ധിച്ച സംശയങ്ങള്‍ക്കു മറുപടി ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here