രാഹുൽഗാന്ധിയുടെ വീട് വാഗ്ദാനം നടപ്പായില്ല; വീട് നിര്‍മ്മാണം കോണ്‍ഗ്രസുകാര്‍ വെെകിപ്പിച്ചു; കാത്തിരിപ്പ് എന്ന് തീരുമെന്നറിയാതെ ആശങ്കയോടെ കുടുംബം

രാഹുൽഗാന്ധി നൽകിയ വീട് വാഗ്ദാനം നടപ്പായില്ല. 2019 ലെ ഉരുൾപൊട്ടലിൽ വീട് തകർന്ന ഖദീജ കഴിയുന്നത് ഇപ്പാഴും തകർന്ന വീട്ടിൽ തന്നെ. പല കാരണം പറഞ്ഞ് കോൺഗ്രസുകാർ വീട് നിർമ്മാണം വൈകിപ്പിക്കുന്നതായി ഖദീജ പറയുന്നു.

ഈ ദൃശ്യം രാഹുൽഗാന്ധി ഇത് മറന്നാലും ഖദീജയ്ക്ക് മറക്കാനാവില്ല. 2019 ആഗസ്റ്റ് എട്ടിലെ ഉരുൾപൊട്ടലിൽ വീട് തകർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയവെയാണ് ക്യാമ്പ് സന്ദർശിച്ച രാഹുൽഗാന്ധി ഖദീജയ്ക്ക് വീട് നിർമ്മിച്ച് നൽകാമെന്ന ഉറപ്പു നൽകുന്നത്. അടിവാരം ചിപ്പിലിത്തോട് സ്വദേശി കൊല്ലങ്കണ്ടിയിൽ ഖദീജയുടെ സന്തോഷം മാധ്യമങ്ങൾ വലിയ വാർത്തയാക്കി. എന്നാൽ ഇവർ ഇന്നും പ്രളയത്തിൽ തകർന്ന വീട്ടിലാണ് അന്തിയുറങ്ങുന്നത്‌.

രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കോൺഗ്രസ് കൊണ്ടോട്ടി മുൻസിപ്പൽ കമ്മിറ്റി വീട് നിർമ്മാണം ഏറ്റെടുത്തു. അടിവാരം മുപ്പതേക്രയിൽ നാല് സെന്‍റ് സ്ഥലത്ത് വീടിന്റെ പണി തുടങ്ങിവച്ചു. എന്ത് ചെയ്യണമെന്നറിയാതെ വിഷമത്തിലാണ് ഖദീജ.

കോൺഗ്രസുകാർ വീട് നൽകുമെന്നപ്രതീക്ഷയിൽ ഇവർ ലൈഫ് പദ്ധതിയിൽ അപേക്ഷയും നൽകിയില്ല.
പ്രായത്തിന്റെ അവശതയിൽ കഴിയുന്ന ഖദീജക്ക് ഇപ്പോൾ ഏക ആശ്രയം മുടങ്ങാത്തെ കിട്ടുന്ന സർക്കാറിന്റെ ക്ഷേമ പെൻഷനും ഭക്ഷ്യകിറ്റുമാണ്.

വോട്ട് ചോദിച്ച് വന്ന കോൺഗ്രസുകാർ ഇലക്ഷൻ കഴിഞ്ഞ് എല്ലാം ശരിയാക്കാമെന്ന് പറഞ്ഞാണ് ഇത്തവണയും മടങ്ങിയതെന്ന് ഖദീജ പറഞ്ഞു. വീട് പൂർത്തിയാക്കാനുള്ള ഇവരുടെ കാത്തിരിപ്പ് എന്ന് തീരുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News