സോഷ്യല്‍ മീഡിയയില്‍ വൈറലായി ദുര്‍ഗ്ഗയുടെ ഹല്‍ദി ചിത്രങ്ങള്‍

ഇരുവരും വൈറ്റ് കോംമ്പിനേഷനിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു ഹല്‍ദി ആഘോഷങ്ങളില്‍ പങ്കെടുത്തത്. അതീവ സുന്ദരിയായി തിളങ്ങിയ ദുര്‍ഗ്ഗയുടെ ഹല്‍ദി ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മിഡിയ ഏറ്റെടുത്തു കഴിഞ്ഞു.

സിനിമ നിര്‍മാതാവാണ് ദുര്‍ഗ കൃഷ്ണയുടെ വരന്‍ അര്‍ജുന്‍ രവീന്ദ്രന്‍. അര്‍ജുന്‍ രവീന്ദ്രനുമായി പ്രണയത്തിലാണെന്ന് ദുര്‍ഗ കൃഷ്ണ തന്നെയാണ് എല്ലാവരെയും അറിയിച്ചത്. കഴിഞ്ഞ നാല് വര്‍ഷം നീണ്ടുനിന്ന പ്രണയമാണ് ഇപോള്‍ വിവാഹത്തിലേക്ക് എത്തിയത്. സാമൂഹ്യമാധ്യമത്തില്‍ ആരാധകരോട് സംവദിക്കവെയാണ് ദുര്‍ഗ കൃഷ്ണന്‍ തന്റെ പ്രണയത്തെ കുറിച്ച് ആദ്യമായി തുറന്നു പറഞ്ഞത്. തന്റെയും വരന്റെയും ഫോട്ടോകളും ദുര്‍ഗ കൃഷ്ണ നേരത്തെ ഷെയര്‍ ചെയ്തിരുന്നു. കോകനട്ട് വെഡ്ഡിങ്‌സ് ചിത്രീകരിച്ചിരിക്കുന്ന ഇവരുടെ സേവ് ദ് ഡേറ്റ് ചിത്രങ്ങളും പ്രണയത്തിന്റെ തീമിലാണ് ഒരുക്കിയിരുന്നത്.

കാമുകന്റെ പേര് എന്താണെന്നതിനുള്ള മറുപടിയായിട്ട് അര്‍ജുന്‍ രവീന്ദ്രന്റെ ഫോട്ടോ ദുര്‍ഗ കൃഷ്ണ ഷെയര്‍ ചെയ്തിരുന്നു. യുവ സിനിമ നിര്‍മാതാവായ അര്‍ജുനും താനും നാല് വര്‍ഷമായി പ്രണയത്തിലായിട്ട് എന്ന് ദുര്‍ഗ കൃഷ്ണ പറയുന്നു. ലൈഫ് ലൈന്‍ എന്നാണ് അര്‍ജുന്‍ രവീന്ദ്രന്‍ ആരാണ് എന്ന ചോദ്യത്തിന് ദുര്‍ഗ കൃഷ്ണ മറുപടി പറഞ്ഞത്.

അര്‍ജുന്‍ രവീന്ദ്രന്റെ ജന്മദിനത്തില്‍ ആശംസയുമായി ദുര്‍ഗ കൃഷ്ണ നേരത്തെ രംഗത്ത് എത്തിയപോഴും പ്രണയത്തിന്റെ സൂചനയായി അത് എല്ലാവരും കണ്ടിരുന്നു.
Step 2: Place this code wherever you want the plugin to appear on your page.

#Haldi

Durga Krishna

Makeup : @vikas.vks.makeupartist
Hair : @mani_hairstylist
Costume : @paris_de_boutique
Styling : @styledbysmiji
Pic/DOP : @coconut.weddings

Posted by Arjun Ravindran on Sunday, 4 April 2021

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News