സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി നിലപാട് തള്ളി പി എസ് ശ്രീധരന്‍ പിള്ള

സ്വര്‍ണക്കടത്ത് കേസില്‍ ബിജെപി നിലപാട് തള്ളി പി എസ് ശ്രീധരന്‍ പിള്ള. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ മൊഴികള്‍ക്ക് നിയമസാധുതയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസിൽ ബി ജെ പി യുടെയും കേന്ദ്ര സർക്കാരിൻ്റെയും നിലപാടിനെ പരസ്യമായി തള്ളിപ്പറഞ്ഞ് മിസോറാം ഗവർണ്ണറും, ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷനുമായ പി എസ് ശ്രീധരൻപിള്ള . പ്രതികളുടെ മൊഴികൾ അടിസ്ഥാനമാക്കി നടത്തുന്ന ചർച്ചകൾ നിയമ വ്യവസ്ഥക്ക് ഗുണകരമല്ലെന്ന് പ്രമുഖ അഭിഭാഷകൻ കൂടിയായ അദ്ദേഹം പറഞ്ഞു.

പ്രതികളുടെ മൊഴികൾ ഉയർത്തി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ ബി ജെ പി യെ വെട്ടിലാക്കിയിരിക്കുകയാണ് നേതാവിൻ്റെ നിലപാട്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബി ജെ പി  നേതൃത്വത്തെ തള്ളിപ്പറഞ്ഞ് മുൻസംസ്ഥാന അദ്ധ്യക്ഷൻ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here